മാ​റ്റി​വെ​ച്ച ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദ് ചെ​യ്ത് പുതിയ ടിക്കറ്റുകൾ നൽകണം; ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​നു മു​ൻ​പി​ൽ പ​ട്ടി​ണി സ​മ​രം നടത്തി ഐഎൻടിയുസി


കോ​ട്ട​യം: മാ​റ്റി​വെ​ച്ച ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദ് ചെ​യ്ത് ടി​ക്ക​റ്റു​ക​ൾ മു​ഴു​വ​ൻ തി​രി​ച്ചെ​ടു​ത്ത് പ​ക​രം പു​തി​യ ടി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ്.

ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന പ​ട്ടി​ണി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തു​താ​യി അ​ച്ച​ടി​ക്കു​ന്ന ടി​ക്ക​റ്റി​ന്‍റെ മു​ഖ​വി​ല 30 രൂ​പ​യാ​ക്കു​ക, എ​ല്ലാ ലോ​ട്ട​റിത്തൊഴി​ലാ​ളി​ക്കും ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്പോ​ൾ 5,000 രൂ​പ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ​ട്ടി​ണി സ​മ​രം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യ്മ​നം ര​വീ​ന്ദ്ര​ൻ, ബെ​ന്നി ജോ​സ​ഫ്, ച​ന്ദ്രി​ക ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം ​തോ​മ​സ്, കെ ​വി ശ​ശി, ഡേ​വി​ഡ് കു​റ്റി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment