കോട്ടയം: ലോക് അഴിഞ്ഞെങ്കിലും ഭാഗ്യം വില്പനക്കാര്ക്ക് ഭാഗ്യകാലം തെളിഞ്ഞില്ല.കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചവരാണ് ലോട്ടറി തൊഴിലാളികള്‍.
കഴിഞ്ഞയാഴ്ച മുതല്‍ ലോട്ടറി വില്പന പുനരാരംഭിച്ചെങ്കിലും തൊഴിലാളികള്‍ ദുരിതത്തില്‍ തന്നെ.ദുരിതകാലത്ത് സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും ലോട്ടറിയുടെ വില്പന കുത്തനെ ഇടിഞ്ഞതുമാണു തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്.
സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ലോട്ടറി തൊഴിലാളികളും.മുതിര്‍ന്ന പൗരന്മാരും വയോധികരും ഭിന്നശേഷിക്കാരുമായ നിരവധി പേര് ലോട്ടറി വില്പനയിലുണ്ട്.
ഇവരെ വാക്സിന് മുന്‍ഗണനാ ക്രമത്തില്‍ പോലും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ക്ഷേമനിധിയില്‍ നിന്നു തുക നല്‍കണം
കോട്ടയം: കഴിഞ്ഞ ലോക്ഡൗണില്‍ ലോട്ടറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ക്ഷേമനിധിയില്‍നിന്നും 2,000 അനുവദിച്ചിരുന്നു.
എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 1,000 രൂപയല്ലാതെ ക്ഷേമനിധി ബോര്‍ഡ് സഹായം പ്രഖ്യാപിച്ചിട്ടില്ല.
5,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ലോട്ടറി തൊഴിലാളി യൂണിയന് ശക്തമായ സമ്മര്‍ദം ചെലുത്തിയെങ്കിലും സര്‍ക്കാര്‍ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്.
ലോക്ഡൗണിനുശേഷം തൊഴിലാളികള്‍ക്ക് ടിക്കറ്റ് വാങ്ങുവാന്‍ 5,000 രൂപ കൂപ്പണ്‍ ക്ഷേമനിധിയില്‍ നിന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതും ലഭിച്ചില്ല.
ഈ കൂപ്പണ്‍ ഉപയോഗിച്ചു തൊഴിലാളികള്‍ക്ക് ടിക്കറ്റ് വാങ്ങാമായിരുന്നു. ഇത് പിന്നീട് ബോണസ് തുകയില്‍ നിന്നു പിടിക്കുകയാണു ചെയ്യുന്നത്.
വഴിയോര കച്ചവടക്കാര്‍ക്ക് പലിശരഹിത വായ്പ നല്കുന്ന പദ്ധതിയില്‍ ലോട്ടറി തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ക്ഷേമനിധി ബോര്‍ഡിന്റെ നിയമാവലി പ്രകാരം ലേട്ടറി വിറ്റുവരവിന്റെ ഒരു ശതമാനം ബോര്‍ഡിനുള്ളതാണ്.
ഇത് ഇപ്പോള്‍ ട്രഷറിയില്‍ അടയ്ക്കുന്നതിനാല്‍ ബോര്‍ഡിനു പണം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.ലോട്ടറി വില്പനയില്നിന്നു ലഭിക്കുന്നവരുമാനത്തിനന്റെ ഒരു ശതമാനം തുകയായ 120 കോടിയോളം രൂപ ഓരോ വര്‍ഷവും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് നല്‍കണമെന്ന നിയമം അട്ടിമറിച്ച് തുക വകമാറ്റുന്നതാണ് തൊഴിലാളികള്‍ക്ക് സഹായം ലഭിക്കാത്തതിനു പ്രധാന കാരണമെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
തൊഴിലാളികള്പട്ടിണി സമരത്തിലേക്ക്
കോട്ടയം: ലോട്ടറി തൊഴിലാളികള്‍ക്ക് കോവിഡ് ദുരിതാശ്വാസ സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വിതരണം ചെയ്യാത്ത നടപടിക്കെതിരെ അനിശ്ചിത കാല സമരം ആരംഭിക്കുവാന്‍ ഓള് കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി നാളെ എല്ലാ ലോട്ടറി ഓഫീസുകള്‍ക്കു മുമ്പിലും തൊഴിലാളികള്‍ പട്ടിണിസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.
ലോട്ടറി വില 30 ആക്കണമെന്ന്
കോട്ടയം: 45 ദിവസമാണ് ലോക്ഡൗണില്‍ വില്പന നിലച്ചത്. കഴിഞ്ഞ മേയ് നാലിനു വില്പന നടത്തിയ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കുകയാണ്.മേയ് അഞ്ചിനു വില്പന നടത്തിയ അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് 29-നും ആറിനു വില്പന നടത്തിയ കാരുണ്യ പ്രസിന്റെ ജൂലൈ രണ്ടിനും നടക്കും.
ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം നറുക്കെടുപ്പ്് എന്ന രീതിയിലാണു വില്പന. ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞതിനാല്‍ ലോട്ടറി വില്പന കുത്തനെ ഇടിഞ്ഞു.
മുമ്പ് ഒരു ദിവസം ഒരു കോടി എട്ടു ലക്ഷം ടിക്കറ്റ് വില്പന നടന്നിരുന്നെങ്കില്‍ ഇപ്പോല്‍ 70 ലക്ഷത്തില്‍ താഴെ മാത്രമാണു വില്പന. ലോട്ടറിയുടെ മുഖ വില 40 രൂപയില്‍നിന്നും 30 രൂപയാക്കി കുറയ്ക്കണമെന്ന തൊഴിലാളികളുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
മുഖവില കുറയ്ക്കുകയാണെങ്കില്‍ കച്ചവടം വര്‍ധിക്കുമെന്നാണു തൊഴിലാളികള്‍ പറയുന്നത്. വില കൂടുതലായതിനാല്‍ പല തൊഴിലാളികളും ഇതുവരെ കച്ചവടവും തുടങ്ങിയിട്ടില്ല.