കോട്ടയം: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) ഏഴാം സംസ്ഥാന സമ്മേളനം 15, 16 തീയതികളിൽ കൊല്ലത്ത് നടക്കും. 15ന് ചിന്നക്കടയിലുള്ള കണ്വൻഷൻ സെന്ററിൽ വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം നടക്കും.
14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളുടെ സമ്മേളനം 16ന് രാവിലെ 11ന് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു. ലോട്ടറി മേഖല അഭിമുഖീകരിക്കുന്ന പ്രധന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
സംസ്ഥാന ലോട്ടറിയുടെ വില 30 രൂപയിൽ നിന്ന് 50 രൂപയാക്കാനുള്ള നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും.