ആറ്റിങ്ങൽ: ക്രിസ്മസ് ബംപർ ലോട്ടറി നാല് കോടി രൂപ അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. ചെന്പകമംഗലം വൈഎംഎ ജംഗ്ഷന് സമീപം പൊയ്കവിള ഷീജഭവനിൽ ഷാജിയാണ് നാല് കോടി രൂപ സമ്മാനത്തിന് അർഹനായ ലോട്ടറിയുടെ ഉടമ. കാർപ്പന്ററി പണിക്കാരനായ ഷാജി തോന്നയ്ക്കലിൽ നിന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്.
ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയ ടിക്കറ്റാണ് ഷാജിയെ കോടിശ്വരനാക്കിയത്. മംഗലപുരം സ്വദേശി ലോട്ടറി ഏജന്റ്ായ ജസീം ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും വാങ്ങി വിൽപ്പന നടത്തിയ ലോട്ടറി ടിക്കറ്റ് തടി മില്ലിനടുത്ത് വച്ചാണ് ഷാജി വാങ്ങിയത്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് ഷാജി ചെന്പകമംഗലം എസ്ബിടി ശാഖയിൽ ഏൽപ്പിച്ചു.
കഴിഞ്ഞ വർഷത്തെ ഓണം ബംന്പർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. ഏഴ് കോടി രൂപ, രണ്ട് കോടി രൂപ സമ്മാനങ്ങൾ ഭഗവതി ലോട്ടറിയിൽ നിന്നും വിൽപ്പന നടത്തിയ ടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ട്.