ഒല്ലൂർ: ഓൾ കേരള ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎൻടിയുസി ഒല്ലൂർ നിയോജക മണ്ഡലം കണ്വൻഷൻ നടത്തി ലോട്ടറി മേഖലയിൽ ഹർത്താൽ ദിവസങ്ങളിൽ തൊഴിലാളികൾക്ക് വലിയ നഷ്ടം വരുന്നു ആയതിനാൽ ഹർത്താൽ ദിവസങ്ങളിൽ ലോട്ടറി നറുക്കെടുപ്പ് മാറ്റി വച്ച് മറ്റു ദിവസം നറുക്കെടുക്കണമെന്ന് കണ്വൻഷൻ ഉദ്ഘാടനം ചെയ്യത് സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. ഡാന്റെസ് സർക്കാരിനോട് ആവശ്യപെട്ടു. ടി. എം. നന്ദകുമാർ അധ്യക്ഷത വഹിച്ചു.
കണ്‍വൻഷനിൽ അനിൽ പൊറ്റേക്കാട്, ടി. എം. രാജിവ് , കെ. സി. അഭിലാഷ്, ഇ. എസ്.. അനിരുദ്ധൻ, സന്തോഷ് കുമ്മാർ സെൻ, ബാബു തോമസ്, എം. എൽ. ബേബി, ടി. എം. വർക്കി, ഗോപി വടക്കൻ, എൻ. ജി.സന്തോഷ്, കെ.എസ്. സുനിർ , ബെന്നി പറോക്കാരൻ, ജോണ്സണ് മുളങ്ങൻ, ലിബിൻ റാഫേൽ, ഡെന്നി ആറ്റുപുറം എന്നിവർ സംസാരിച്ചു.