കൊല്ലം: ലോട്ടറി ടിക്കറ്റ് വില 30 രൂപയിൽ നിന്നും 50 രൂപയാക്കി വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം ആരംഭിക്കാൻ ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ഏഴാം സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
സർക്കാർ ഖജനാവിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ലോട്ടറി മേഖല ഇടത് സർക്കാരിന്റെ തെറ്റായ നയം മൂലം തകർച്ച നേരിടുകയാണെന്ന് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
യൂണിയൻ സംസ്ഥാന പ്രസിഡൻറ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വടക്കേവിള ശശി, എസ് ഈ. സഞ്ജയ്ഖാൻ, പൊന്നമ്മ മഹേശ്വരൻ, ഒബി രാജേഷ്, നന്ദിയോട് ബഷീർ, പി പി ഡാൻസ്, പി വി പ്രസാദ്, കൈരളി റാഫി, കെ എം ശ്രീധരൻ, സി.എച്ച് സൈനുദ്ദീൻ, എംഎ ജോസഫ്, ടി എസ് അൻസാരി, വിടി സേവിയർ, എം. നാഗൂർകനി, ജിൻസ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.