അന്തിക്കാട്: അകാലത്തിൽ മരണപ്പെട്ട ലോട്ടറി തൊഴിലാളിയുടെ കുടുംബത്തെ തേടി ഭാഗ്യ ക്കുറിക്ഷേമ ബോർഡിന്റെ സഹായമെത്തി.
അന്തിക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ താമസക്കാരനായിരുന്ന കാരയിൽ ശങ്കരുവിന്റെ മകൻ സുരേഷിന്റെ മരണം തളർത്തിയ കുടുംബത്തിനെ തേടിയാണ് സഹായമെത്തിയത്. ഭാഗ്യ കുറിക്ഷേമ ബോർഡാണ് ഈ കുടുംബത്തിന് 50,000 രൂപ സഹായം അനുവദിച്ചത്.
തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ (സിഐടിയു) അന്തിക്കാട്ടെ ’ഓഫീസിൽ സി കെ വിജയൻ സുരേഷിന്റെ ഭാര്യ ശ്രീജിഷക്ക് 50,000 രൂപയുടെ ചെക്ക് കൈമാറി ’ മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .കെ. സദാനന്ദൻ അധ്യക്ഷനായി.
അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, എം.എ കുമാരൻ എന്നിവർ പ്രസംഗിച്ചു. എൻ. ഭാസ്ക്കരൻ സ്വാഗതവും വി എസ് മനോഹരൻ നന്ദിയും പറഞ്ഞു.കഴിഞ്ഞ ഡിസംബർ 23 നായിരുന്നു 43 വയസ് കാരനായ സുരേഷ് ഹൃദയാഘാതം മൂലം മരണപെട്ടത്.