
തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കൊറോണ പ്രതിസന്ധി കാരണം മാറ്റിവെച്ച നറുക്കെടുപ്പ് ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നടത്തും. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് 100 ടിക്കറ്റുകള്‍ വരെ കടമായി നല്‍കാനും തീരുമാനമായി.