കൊല്ലം: ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ഏഴാം സംസ്ഥാന സമ്മേളനം ഒക്ടോബർ ആദ്യവാരം കൊല്ലത്ത് നടത്തുന്നതിന് തീരുമാനിച്ചു. ഡിസിസിയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം 501 അംഗ സ്വാഗതസംഘം കമ്മിറ്റിയെ തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി, ആർ. ചന്ദ്രശേഖരൻ എന്നിവരെയും ചെയർമാനായി ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ, ജനറൽ കൺവീനറായി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ്, കൺവീനറായി ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് എന്നിവർ ഉൾപ്പെട്ടതാണ് ഭാരവാഹികൾ.
കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമരം ശക്തമാക്കുന്നത് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ലോട്ടറി തൊഴിലാളികൾക്ക് ഓണ ബോണസ് ആയി 10000 രൂപ അനുവദിക്കണമെന്നും സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഫിലിപ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനംചെയ്തു.
ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് എൻ. അഴകേശൻ, വടക്കേവിള ശശി, കൃഷ്ണ ശർമ്മ, വിപിനചന്ദ്രൻ ,നന്ദിയോട് ബഷീർ ഒ.ബി. രാജേഷ്, ജയശ്രീ രമണൻ, പിപി പ്രസാദ്, ടി എസ് അൻസാരി, എം.സി. തോമസ്, വി.ടി.സേവ്യർ, സുഗതകുമാരി, വേണു പഞ്ചവടി, എം മുരളീധരൻ നായർ, കെ.കനകൻ, പള്ളിമുക്ക് എച്ച്. താജുദീൻ, ശിഹാബുദീൻ, എന്നിവർ പ്രസംഗിച്ചു.