കൊച്ചി: വിദേശ ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പോലീസ് പിടികൂടിയത് വിശദമായ അന്വേഷണത്തിനുശേഷം.
മഹാരാഷ്ട്രയിലെ മല്‍വാനി പോലീസ് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ അതിസാഹസികമായാണു അറസ്റ്റ് ചെയ്തത്.
2012 മുതലുള്ള സിം കാര്‍ഡുകളുടെ ടവര്‍ ലൊക്കേഷനും ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ ശേഖരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്.
ഗുജറാത്തിലെ കച്ച് ജില്ലയിലെ ബൂച്ച് ഗ്രാമത്തില്‍ നവീന്‍ ബാലുശാലി(35)യാണു പിടിയിലായത്. 2.5 മില്യണ്‍ യുഎസ് ഡോളര്‍ വിദേശ ലോട്ടറി അടിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയില്‍നിന്നു പണം തട്ടിയ കേസിലാണ് അറസ്റ്റ്.
2012 ലാണു കേസിനാസ്പദമായ സംഭവം നടന്നത്. സര്‍വീസ് ചാര്‍ജ്, ടാക്സ് ഇനത്തിലെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 60 ലക്ഷത്തോളം രൂപ കൈക്കലാക്കിയശേഷമാണു പ്രതി ഒളിവില്‍ പോയതെന്നു അധികൃതര്‍ വ്യക്തമാക്കുന്നു.
ഹില്‍പ്പാലസ് പോലീസ് നടത്തിവന്ന അന്വേഷണം പിന്നീട് 2019 ല്‍ കൊച്ചി ക്രൈം പോലീസ് സ്റ്റേഷന് ആരംഭിച്ചപ്പോള്‍ സൈബര്‍ പോലീസിനു കൈമാറുകയായിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.