ലോ​ട്ട​റി ത​ട്ടി​പ്പ്: വി​ശ്വം​ഭ​ര​നും കു​ടും​ബ​വും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​മാ​രം​ഭി​ച്ചു

പു​ൽ​പ്പ​ള്ളി: ഒ​ന്നാം സ​മ്മാ​നം കി​ട്ടി​യ ലോ​ട്ട​റി ടി​ക്ക​റ്റ് ഏ​ജ​ന്‍റ് ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​നും കു​ടും​ബ​വും സ​ത്യാ​ഗ്ര​ഹ സ​മ​രം തു​ട​ങ്ങി. അ​മ​ര​ക്കു​നി സ്വ​ദേ​ശി​യാ​യ ക​ണ്ണം​കു​ള​ത്തു വി​ശ്വം​ഭ​ര​നും കു​ടും​ബ​വു​മാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്.

പ​രാ​തി ന​ൽ​കി​യി​ട്ടും പു​ൽ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നീ​തി കി​ട്ടി​യി​ല്ലെ​ന്നും കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 30ന് ​താ​ൻ എ​ടു​ത്ത കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ ല​ഭി​ച്ചെ​ന്നാ​ണ് വി​ശ്വം​ഭ​ര​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ ബ​ന്ധു​വും പു​ൽ​പ്പ​ള്ളി​യി​ലെ ശ്രീ​വി​നാ​യ​ക ലോ​ട്ട​റി ഏ​ജ​ൻ​സി ഉ​ട​മ​സ്ഥ​നു​മാ​യ നി​ഷാ​ദ് ലോ​ട്ട​റി ത​ന്‍റെ ക​യ്യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് വി​ശ്വം​ഭ​ര​ൻ പ​റ​യു​ന്ന​ത്. ലോ​ട്ട​റി ടി​ക്ക​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഹാ​ജ​രാ​ക്കി​യി​രി​ക്കു​ന്ന മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി നി​ഷാ​ദി​ന്‍റെ ബി​നാ​മി​യാ​ണെ​ന്നും വി​ശ്വം​ഭ​ര​ൻ ആ​രോ​പി​ക്കു​ന്നു.കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ച്ച് ത​നി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് വി​ശ്വം​ഭ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts