പാലക്കാട്: കേരള സംസ്ഥാന ലോട്ടറിയിൽ സമ്മാനം കരസ്ഥമാക്കിയ ലോട്ടറിയുടെ നന്പർ വെട്ടിയൊട്ടിച്ച ശേഷം കളർ പ്രിന്റെടുത്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കോയന്പത്തൂർ വടവള്ളി കസ്തൂരി നായ്ക്കൻ പാളയം സ്വദേശികളായ മനോജ്കുമാർ (30), രമേഷ് (40), ദിലീപ്കുമാർ (32) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് പിടികൂടിയത്.
പാലക്കാട് ജി ബി റോഡിലുള്ള ദീപ്്തി ലോട്ടറി ഏജൻസിയിൽ കേരള ലോട്ടറിയുടെ ക്രിസ്മസ്-ന്യൂഇയർ ബംപർ നന്പർ തിരുത്തി കളർ പ്രിന്റെടുത്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്പോഴാണ് പ്രതികൾ വലയിലായത്. സംശയം തോ്ന്നിയ കടക്കാർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
രണ്ടുദിവസം മുൻപ് ജി ബി റോഡിലുള്ള ഫൈവ് സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നും വിൻ വിൻ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി 3000 രൂപ തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചു. വടവള്ളിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലാണ് വ്യാജ ലോട്ടറികൾ നിർമ്മിച്ചത്. ഒറിജിനൽ ലോട്ടറിയുടെ സീരിയൽ നന്പറിനു മുകളിൽ സമ്മാനം നന്പരുകൾ ഒട്ടിച്ച ശേഷം അതിനെ കളർ പ്രിന്റെടുത്താണ് തട്ടിപ്പ് നടത്തി വന്നത്.
ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയോ എ്ന്നതിനെക്കുറിച്ച് അന്വേഷിച്ച് വരുകയാണ്. ഇവർക്കു പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ച് ഒരു ലോബിയുള്ളതായി സംശയിക്കുന്നു. ടൗണ്‍ നോർത്ത് ഇൻസ്പെക്ടർ ആർ ശിവശങ്കരൻ, എസ് ഐ ആർ രഞ്ജിത്ത്, ക്രൈം ടീമംഗങ്ങളായ കെ നന്ദകുമാർ, ആർ കിഷോർ, എം സുനിൽ, കെ അഹമ്മദ് കബീർ, ആർ രാജീദ്, രതീഷ്, പ്രേമ എ്ന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.