ഒട്ടാവ: മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുവതി എടുത്ത ലോട്ടറിക്ക് അടിച്ചത് ലക്ഷങ്ങൾ. എന്നാൽ അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. ലോട്ടറി ഓഫീസിലേക്ക് പണം വാങ്ങാൻ എത്തിയ യുവതിയെ കൈയോടെ പൊക്കി പോലീസ്.
ന്യൂഫൗണ്ട്ലാൻഡിലെ സ്റ്റോറിൽ നിന്നെടുത്ത ലോട്ടോ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാൽ യുവതി മോഷ്ടിച്ച കെഡ്രിറ്റ് കാർഡ് ഉപയോഗിച്ചാണ് ലോട്ടറി വാങ്ങിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെ ഭാഗ്യം “നിർഭാഗ്യമായി’ മാറുകയായിരുന്നു. സിസിടിവി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ റോയൽ ന്യൂഫൗണ്ട്ലാൻഡ് പോലീസ് പിടികൂടി.
50,000 ഡോളറാണ്(35 ലക്ഷം രൂപ) അടിച്ചതെന്ന് അറ്റ്ലാന്റിക് ലോട്ടറി കോർപറേഷൻ സ്ഥിരീകരിച്ചു. എന്നാൽ തുക നിയമപരമായി മാത്രമേ കൈമാറൂ. അതിന് സാധിച്ചില്ലെങ്കിൽ ഉടമസ്ഥത അവകാശപ്പെടാത്ത തുകയായി കണക്കാക്കുമെന്നും അറ്റ്ലാന്റിക് ലോട്ടറി അറിയിച്ചു.