വടക്കഞ്ചേരി: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അറുപതുലക്ഷം രൂപ മരപ്പണിക്കാരനായ യുവാവിന്. കിഴക്കഞ്ചേരി വാൽക്കുളന്പ് വെട്ടിക്കലിൽ താമസിക്കുന്ന കുമാരനെയാണ് ഭാഗ്യം കടാക്ഷിച്ചത്. മംഗലംഡാം സ്വദേശിയായ കുമാരനും കുടുംബവും കുറച്ചു കാലങ്ങളായി വെട്ടിക്കലിലാണ് താമസം. മക്കളെ നല്ലനിലയിൽ പഠിപ്പിക്കുക, വീടുനിർമിക്കുക തുടങ്ങിയവയാണ് കുമാരന്റെ മോഹങ്ങൾ.
മക്കളെ നല്ലനിലയിൽ പഠിപ്പിക്കണം, സ്വന്തമായൊരു വീട്; അക്ഷയ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടിയ കുമാരന്റെ മോഹങ്ങൾ ഇങ്ങനെയൊക്കെ
