അന്പലപ്പുഴ: നിർമാണ തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. പുന്നപ്ര ചെന്നക്കൽ പി.ആർ.രാജേഷി(41)നാണ് അസുലഭഭാഗ്യം. സംസ്ഥാന ഭാഗ്യക്കുറിയായ കാരുണ്യ പ്ലസിന്റെ 298-ാം നറുക്കെടുപ്പിലൂടെയാണ് രാജേഷ് ലക്ഷാധിപതിയായത്. പികെ 337608 എന്ന ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഇന്റർലോക്ക് നിർമാണ തൊഴിലാളിയായ രാജേഷ് പുന്നപ്ര കപ്പക്കടയിൽ നിന്നുള്ള ലോട്ടറി വിൽപനശാലയിൽ നിന്നെടുത്ത 25 ടിക്കറ്റുകളിലൊരെണ്ണമാണ് തുണയായത്. സമ്മാനാർഹമായ ടിക്കറ്റ് കനറാ ബാങ്കിന്റെ ആലപ്പുഴ ശാഖയിൽ ഏൽപിച്ചു.
നിർമാണത്തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം; 25 ടിക്കറ്റെടുത്ത രാജേഷിനൊപ്പം 70ലക്ഷത്തിന്റെ ഭാഗ്യവും കൂടെപ്പോന്നു
