ചെറായി : കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ഭാഗ്യക്കുറിയിൽ ഒരേ നന്പറിൽ രണ്ട് ടിക്കറ്റുകൾ കണ്ട് ലോട്ടറി ഭാഗ്യം തേടി നടക്കുന്നവർ ഞെട്ടി. എസ്എസ് 81 ലോട്ടറിയുടെ എസ്ബി-616234 നന്പർ ടിക്കറ്റാണ് രണ്ടെണ്ണം അടിച്ച് വില്പനക്കെത്തിയത്.
ചെറായി ദേവസ്വംനടയിലെ സൂര്യ ലക്കി സെന്റർ എറണാകുളത്തെ എസ്.എസ്.മണിയൻ ലോട്ടറി ഏജൻസിയിൽ നിന്നും വില്പനക്ക് എടുത്ത ടിക്കറ്റുകളിലാണ് ഇങ്ങിനെ ഒരേ സീരീസിലും നന്പറിലും രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയത്. ഈ നന്പറിനു സമ്മാനം ഒന്നും അടിക്കാതിരുന്നതിനാൽ വിവാദമായില്ല. മാത്രമല്ല ഈ ടിക്കറ്റുകൾ വില്പന നടത്താതെ ഏജൻസി മാറ്റി വയ്ക്കുകയും ചെയ്തു.