ലോട്ടറി അടിക്കണമെന്ന് കൊതിക്കാത്തവരായി ആരുംതന്നെയില്ല. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്ന ബാലസുബ്രഹ്മണ്യൻ ചിദംബരത്തിന്റെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
ഭാര്യയ്ക്ക് സ്വർണം വാങ്ങാനായി മുസ്തഫ ജ്വല്ലറിയിൽ എത്തിയതായിരുന്നു ബാലസുബ്രഹ്മണ്യൻ. ജ്വല്ലറി സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പിൽ ഒരു മില്യൺ യുഎസ് ഡോളർ (8 കോടിയിലധികം രൂപ) ആണ് സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചത്.
നവംബർ 24 ഞായറാഴ്ച ടെസെൻസോണിലെ സിവിൽ സർവീസ് ക്ലബ്ബിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സ്റ്റോറിൽ കുറഞ്ഞത് 15,650 രൂപ ചിലവഴിച്ച ആർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാമായിരുന്നു. ഭാര്യക്ക് വേണ്ടി ചിദംബരം മൂന്ന് മാസം മുമ്പ് 6,000 സിംഗപ്പൂർ ഡോളർ (ഏകദേശം 3.79 ലക്ഷം രൂപ) സ്വർണ്ണം വാങ്ങുന്നതിനായി ചെലവഴിച്ചിരുന്നു. അതുകൊണ്ട്തന്നെ അദ്ദേഹത്തിന് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനു യോഗ്യത നേടിയിരുന്നു.
എന്തായാലും, ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന ലോട്ടറി ചിദംബരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഭാര്യയ്ക്ക് സ്വർണം വാങ്ങാൻ പോയത് ഏതായാലും നല്ല കാര്യമായി എന്നാണ് അദ്ദേഹം പറയുന്നത്.