പറവൂർ: ലോട്ടറി കട കുത്തി തുറന്ന് മോഷ്ടാക്കൾ 1500 ടിക്കറ്റുകളും 2000 രൂപയും മോഷ്ടിച്ചു. പെരുവാരം ബസ് സ്റ്റോപ്പിന് സമീപത്തെ ഇവാനി ലോട്ടറി കടയുടെ ഷട്ടറിന്റെ താഴ് അറുത്തു മാറ്റിയായിരുന്നു മോഷണം.
ഇന്നലെയും ഇന്നുമായി നറുക്കെടുക്കുന്ന ടിക്കറ്റുകളാണ് മോഷണം പോയത്. 60,000 രൂപയുടെ നഷ്ടമുണ്ടായെന്നു കടയുടമ കോഴിത്തുരുത്ത് പൊന്നമ്മത്തറ പി.കെ. രജീഷ് പറഞ്ഞു. പോലീസിൽ പരാതി നൽകി.