ലോ​ട്ട​റി വ്യാ​പാ​രി​യു​ടെ സ​ത്യ​സ​ന്ധ​ത​യിൽ ബാബു ല​ക്ഷാ​ധി​പ​തി​! ശ്രീ​​ശ​​ങ്ക​​ര ലോ​​ട്ട​​റി ഉ​​ട​​മ പ്ര​​മോ​​ദി​​നെ വി​​ളി​​ച്ച് ബാ​​ബു പറഞ്ഞത് ഇങ്ങനെ…

പാ​​ലാ: ഭാ​​ഗ്യം തു​​ണ​​ച്ച​​തും ലോ​​ട്ട​​റി വ്യാ​​പാ​​രി​​യു​​ടെ സ​​ത്യ​​സ​​ന്ധ​​ത​​യും ഉ​​ഴ​​വൂ​​ര്‍ സ്വ​​ദേ​​ശി ബാ​​ബു​​വി​​നെ ല​​ക്ഷാ​​ധി​​പ​​തി​​യാ​​ക്കി.

കേ​​ര​​ള ലോ​​ട്ട​​റി​​യു​​ടെ ഇ​​ന്ന​​ലെ ന​​റു​​ക്കെ​​ടു​​ത്ത നി​​ര്‍​മ​​ല്‍ ഭാ​​ഗ്യ​​ക്കു​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 70 ല​​ക്ഷം രൂ​​പ പാ​​ലാ​​യി​​ലെ ശ്രീ​​ശ​​ങ്ക​​ര ലോ​​ട്ട​​റി ഏ​​ജ​​ന്‍​സി​​യി​​ല്‍നി​​ന്നു വി​​റ്റ ടി​​ക്ക​​റ്റി​​നാ​​ണ് ല​​ഭി​​ച്ച​​ത്.

എ​​ന്‍വി 8086219 ​എ​​ന്ന ന​​മ്പ​​റി​​ലു​​ള്ള ടി​​ക്ക​​റ്റാ​​ണ് സ​​മ്മാ​​നാ​​ര്‍​ഹ​​മാ​​യ​​ത്. ഉ​​ഴ​​വൂ​​ര്‍ പു​​ഴോ​​ട്ട് തെ​​ക്കേ​​പു​​ത്ത​​ന്‍​പു​​ര​​യി​​ല്‍ ബാ​​ബു വാ​​ങ്ങി​​യ ടി​​ക്ക​​റ്റി​​നാ​​ണ് ഒ​​ന്നാം സ​​മ്മാ​​നം ല​​ഭി​​ച്ച​​ത്.

ബാ​​ബു ഇ​​ന്ന​​ലെ രാ​​വി​​ലെ ശ്രീ​​ശ​​ങ്ക​​ര ലോ​​ട്ട​​റി ഉ​​ട​​മ പ്ര​​മോ​​ദി​​നെ വി​​ളി​​ച്ച് ഇ​​തേ ന​​മ്പ​​റി​​ലു​​ള്ള 12 ടി​​ക്ക​​റ്റു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

ടി​​ക്ക​​റ്റ് അ​​പ്പോ​​ള്‍ ത​​ന്നെ മാ​​റ്റി​​വ​​യ്ക്കു​​ക​​യും ചെ​​യ്തു. വൈ​​കു​​ന്നേ​​രം ലോ​​ട്ട​​റി അ​​ടി​​ച്ച വി​​വ​​ര​​വും പ്ര​​മോ​​ദ് ത​​ന്നെ​​യാ​​ണ് ബാ​​ബു​​വി​​നെ അ​​റി​​യി​​ച്ച​​ത്.

താ​​ന്‍ പ​​റ​​ഞ്ഞ ന​​മ്പ​​റി​​ലു​​ള്ള ടി​​ക്ക​​റ്റു​​ക​​ള്‍ മാ​​റ്റി​​വ​​യ്ക്കാ​​നും സ​​മ്മാ​​നം നേ​​ടി​​യ വി​​വ​​രം അ​​പ്പോ​​ള്‍ ത​​ന്നെ അ​​റി​​യി​​ക്കാ​​നും പ്ര​​മോ​​ദ് ത​​യാ​​റാ​​യ​​തി​​ലു​​ള്ള സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ബാ​​ബു.

സ​​മ്മാ​​നാ​​ര്‍​ഹ​​മാ​​യ ടി​​ക്ക​​റ്റ് ബാ​​ങ്കി​ല്‍ ഏ​​ൽ​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ബാ​​ബു.

Related posts

Leave a Comment