ഗാന്ധിനഗർ: വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം തട്ടുകടക്കാരനു ലഭിച്ചു.
മെഡിക്കൽ കോളജിനുസമീപം തട്ടുകട നടത്തുന്ന മല്ലപ്പള്ളി വായ്പുര് കൊറ്റമല മേൽപ്പുറത്ത് ബാബുവി (56) നെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്.
നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു ബാബു. പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്.
ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോൾ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുനതിനാൽ ടിക്കറ്റ് ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ നിക്ഷേപിച്ചു.
തുടർന്ന് മറ്റൊരു സീരിയലിൽ ഇതേ നന്പർ ഉണ്ടായിരുന്നയാൾ വന്നു സമ്മാനം ഉണ്ടെന്നറിയിച്ചപ്പോഴാണ് ഉപേക്ഷിച്ച ടിക്കറ്റ് വീണ്ടും എടുത്തു നോക്കിയത്.
സമ്മാനം ലഭിച്ച ടിക്കറ്റ് മുടിയൂർക്കര കേരള ബാങ്കിൽ ഏൽപ്പിച്ചു. സ്വന്തമായി വീടോ സ്ഥലമോ ഇല്ല.
ഏറെ നാളുകളായി മെഡിക്കൽ കോളജ് പരിസരത്താണ് ഇദ്ദേഹം കഴിയുന്നത്. ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും തട്ടുകട തുടരുമെന്നും ബാബു പറയുന്നു.