തൊടുപുഴ: ഇന്നു നറുക്കെടുപ്പു നടത്തുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരേ സീരീസിലും നമ്പരിലുമുള്ള രണ്ടു ടിക്കറ്റുകള്‍ ലഭിച്ചതായി പരാതി.
ഇന്നു നറുക്കെടുപ്പു നടക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒരേ പോലെയുള്ള രണ്ടു ടിക്കറ്റുകളാണ് കരിങ്കുന്നത്തെ ലോട്ടറി ഏജന്‍സിയില്‍ നിന്നും ലഭിച്ചത്.
എന്‍വൈ 210992 നമ്പരിലുള്ള ടിക്കറ്റാണ് ഏജന്‍സിയില്‍ നിന്നും വില്‍പ്പന നടത്തിയത്.
പതിവായി ഒന്നില്‍കൂടുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നയാള്‍ക്കാണ് ഇതു ലഭിച്ചത്.
രണ്ടു ടിക്കറ്റിനും ഒരേ നമ്പരും സീരീസും കണ്ടതോടെ ഇദ്ദേഹം ടിക്കറ്റുകള്‍ ലോട്ടറി ഏജന്‍സിയില്‍ തിരികെ ഏല്‍പ്പിച്ചു.
സാധാരണ വ്യത്യസ്ത സീരീസുകളിലാണ് ഒരേ നമ്പരുകള്‍ വരുന്നത്. ഇവിടെ നിന്നു ലഭിച്ച ലോട്ടറിയില്‍ സിരീസും നമ്പരും ഉള്‍പ്പെടെ സമാനമാണ്.
ലോട്ടറികള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ ലിസിയമ്മ ജോര്‍ജ് അറിയിച്ചു.
ലോട്ടറി അച്ചടിയില്‍ വന്ന സാങ്കേതിക പിഴവാകാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.