പ്രണയദിനത്തിൽ ഭർത്താവ് ഭാര്യയ്ക്ക് സമ്മാനമായി നൽകിയ ഭാഗ്യക്കുറിക്ക് ഒരു മില്യണ്‍ ഡോളർ. അമേരിക്കയിലെ വിർജീനിയ സ്വദേശികളായ ദമ്പതികളെ തേടിയാണ് ഈ അപൂർവ ഭാഗ്യമെത്തിയത്.
പ്രണയദിനത്തിൽ ഭാര്യ മഡോണയ്ക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് ഭർത്താവ് ടെറി മഡ്ഡ് തീരുമാനിച്ചിരുന്നു. എന്നാൽ ജോലി തിരക്ക് കാരണം അദ്ദേഹം സമ്മാനത്തിന്റെ കാര്യം മറന്നു പോയി.
വൈകുന്നേരമായപ്പോഴേക്കും ഇതേക്കുറിച്ച് ഓർമ വന്ന അദ്ദേഹം സമ്മാനം വാങ്ങുവാനായി അടുത്തുള്ള കടയിൽ പോയി. ഈ യാത്രയിലാണ് വെറുതെ ഒരു ലോട്ടറി അദ്ദേഹം എടുത്തത്. തിരികെ വീട്ടിലെത്തിയപ്പോൾ വാങ്ങിയ സമ്മാനത്തോടൊപ്പം ഈ ലോട്ടറി ടിക്കറ്റും അദ്ദേഹം ഭാര്യയ്ക്ക് നൽകി. പിന്നീടാണ് ഈ ലോട്ടറിക്ക് സമ്മാനം ലഭിച്ചെന്ന് ഇരുവരും അറിയുന്നത്.
ആദ്യം അമ്പരപ്പും പിന്നീട് വളരെ സന്തോഷവും തോന്നിയ ഇരുവരും ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം ഈ പണം ഉപയോഗിച്ച് രാജ്യം മുഴവൻ സഞ്ചരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.