തട്ടിപ്പിനിരയായ വൃദ്ധരുടെ പ്രാർഥന ഫലിച്ചു… പ്രായമായ ലോട്ടറികച്ചവടക്കാരിൽ നിന്നും വ്യാജനോട്ടുനൽകി ബാലൻസ് വാങ്ങുന്ന കോട്ടയത്തെ തട്ടിപ്പുകാരൻ പിടിയിൽ…


കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ലോ​​ട്ട​​റി ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​യ വൃ​​ദ്ധ​​നി​​ൽ​​നി​​ന്നു വ്യാ​​ജ നോ​​ട്ട് ന​​ൽ​​കി പ​​ണം ത​​ട്ടി​​യ കേ​​സി​​ൽ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ക​​ങ്ങ​​ഴ മു​​ണ്ട​​ത്താ​​നം ചാ​​രു​​പ​​റ​​മ്പി​​ൽ അ​​ഭി​​ലാ​​ഷ് എ​​ന്ന് വി​​ളി​​ക്കു​​ന്ന ബി​​ജി തോ​​മ​​സി​​നെ (42) യാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ൾ 14ന് ​​ഉ​​ച്ച​​യോ​​ടു​​കൂ​​ടി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കു​​രി​​ശു​​ങ്ക​​ൽ ജം​​ഗ്ഷ​​ൻ ഭാ​​ഗ​​ത്ത് കാ​​റി​​ലെ​​ത്തി ചി​​റ​​ക്ക​​ട​​വ് സ്വ​​ദേ​​ശി​​യാ​​യ വൃ​​ദ്ധ​​നി​​ൽ​​നി​​ന്നു ലോ​​ട്ട​​റി വാ​​ങ്ങി​​യ​​തി​​നു ശേ​​ഷം കു​​ട്ടി​​ക​​ൾ ക​​ളി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന 2000 രൂ​​പ​​യു​​ടെ വ്യാ​​ജ പേ​​പ്പ​​ർ നോ​​ട്ട് ന​​ൽ​​കി ക​​ബ​​ളി​​പ്പി​​ച്ച് ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.

വൃ​​ദ്ധ​​നി​​ൽ നി​​ന്നു 40 രൂ​​പ വി​​ല വ​​രു​​ന്ന പ​​ന്ത്ര​​ണ്ടോ​​ളം ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ഇ​​യാ​​ൾ വാ​​ങ്ങി​​യ​​ത്. മെ​​ഡി​​ക്ക​​ൽ ഷോ​​പ്പി​​ൽ ന​​ൽ​​കാ​​നാ​​യി പ​​ണം എ​​ടു​​ത്ത​​പ്പോ​​ഴാ​​ണ് ര​​ണ്ടാ​​യി​​ര​​ത്തി​​ന്‍റെ വ്യാ​​ജ നോ​​ട്ടാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​യ​​ത്.

തു​​ട​​ർ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘം ന​​ട​​ത്തി​​യ ശാ​​സ്ത്രീ​​യ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്കൊ​​ടു​​വി​​ൽ പ്ര​​തി​​യെ ക​​ണ്ടെ​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു.

ഇ​​യാ​​ൾ മ​​ണി​​മ​​ല, പ​​ള്ളി​​ക്ക​​ത്തോ​​ട്, ക​​റു​​ക​​ച്ചാ​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ ക​​ബ​​ളി​​പ്പി​​ക്ക​​ല്‍ ന​​ട​​ത്തി​​യ​​താ​​യി ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്തു.

വാ​​ഹ​​ന ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​യ ഇ​​യാ​​ൾ വി​​ൽ​​പ്പ​​ന​​യ്ക്കാ​​യി പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു വാ​​ങ്ങി​​യ വാ​​ഹ​​നം ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​ത്.

പ്രാ​​യ​​മാ​​യ ലോ​​ട്ട​​റി ക​​ച്ച​​വ​​ട​​ക്കാ​​രെ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യി​​രു​​ന്ന​​തെ​​ന്നും പോ​​ലീ​​സി​​നോ​​ട് പ​​റ​​ഞ്ഞു.ഇ​​യാ​​ളി​​ൽ​​നി​​ന്ന് ഇ​​ത്ത​​ര​​ത്തി​​ൽ 2000, 200 എ​​ന്നി​​ങ്ങ​​നെ പ​​തി​​ന​​ഞ്ചോ​​ളം നോ​​ട്ടു​​ക​​ളും ക​​ണ്ടെ​​ടു​​ത്തു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ ഷി​​ന്‍റോ പി. ​​കു​​ര്യ​​ൻ, എ​​സ്ഐ സു​​രേ​​ഷ് കു​​മാ​​ർ, സി​​പി​​ഒ​​മാ​​രാ​​യ ബോ​​ബി, നൗ​​ഷാ​​ദ്, അ​​ഭി​​ലാ​​ഷ്, അ​​രു​​ൺ എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.

Related posts

Leave a Comment