ലോട്ടറി അടിച്ചാൽ വീട്ടിൽ വെറുതേ ഇരിക്കാം എന്ന് കരുതുന്നവരാകും നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ കോടികൾ ലോട്ടറി അടിച്ചിട്ടും സ്ഥിരമായി ജോലിക്ക് പോകുന്ന യുവാവ് ഇപ്പോൾ വൈറലാകുന്നത്.
യുകെ സ്വദേശിയായ ട്രെയിനി ഗ്യാസ് എഞ്ചിനീയർ ജെയിംസ് ക്ലാർക്സനാണ് കഥയിലെ താരം. 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ലോട്ടോ ജാക്ക്പോട്ട് ലഭിച്ചത്. കോടിപതി ആയിട്ടും വീട്ടിൽ ഇരിക്കാതെ ജോലിക്ക് വരികയാണ് യുവാവ്.
ജാക്ക്പോട്ട് തുകയെ ഒരു സമ്പാദ്യം മാത്രമായി കാണുന്നുവെന്നും മുൻപോട്ടും അധ്വാനിച്ച് തന്നെ ജീവിക്കും. താൻ ചെറുപ്പമാണെന്നും തനിക്ക് അധ്വാനിക്കാൻ ഇനിയും സമയം ബാക്കിയുണ്ടെന്നുമാണ് ജെയിംസിന്റെ വാദം. കൂടാതെ ജാക്ക്പോട്ട് ലഭിച്ച തുകയിൽ ഒരു വിഹിതം ഇദ്ദേഹം വീണ്ടും കൂടുതൽ ജാക്ക്പോട്ട് ടിക്കറ്റുകളിൽ നിക്ഷേപിച്ചതായാണ് പുറത്ത് വരുന്ന വിവരം.