പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടേയും വില്പനക്കാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായവർക്കും അവരുടെ കുടുംബാംഗങ്ങളൾക്കുമായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാനതല കലാകായിക മേള 21, 22 തീയതികളിൽ പാലക്കാട് നടക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബസംഗമം, പൊതു സമ്മേളനം എന്നിവയും സംഘടിപ്പിക്കും. മേളയുടെ വരവറിയിച്ച് 20ന് വൈകുന്നേരം അഞ്ചുവിളക്ക് മുതൽ സ്റ്റേഡിയംവരെ വിളംബര ജാഥയുംനടക്കും. ഗവണ്മെന്റ് വിക്ടോറിയ കോളജിൽ നടക്കുന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നായി നിരവധിപേർ പങ്കെടുക്കും.