ലണ്ടൻ: ലോട്ടറിയടിച്ച് കോടികൾ കിട്ടിയാൽ വലിയ വീടും വാഹനവുമൊക്കെ സ്വന്തമാക്കി രാജകീയ ജീവിതം നയിക്കാനാകും ഏവരും ആഗ്രഹിക്കുക. എന്നാല്‍ 108 മില്ല്യണ്‍ യൂറോ (1,096 കോടി രൂപ) ലോട്ടറിയടിച്ച യുകെ സ്വദേശി നീല്‍ ട്രോട്ടര്‍ ചെയ്തത് അതൊന്നുമല്ല.
വലിയൊരു തടാകമുള്ള 500 ഏക്കര്‍ ഭൂമി വാങ്ങി എല്ലുമുറിയെ പണി എടുത്തു. 2014ലാണ് നീല്‍ ട്രോട്ടര്‍ തന്റെയും പങ്കാളിയായ നിക്കി ഒട്ടാവയുടെയും പേരിൽ വസ്തു വാങ്ങിയത്. ഇതിൽനിന്നു ട്രോട്ടറിനെ പിന്തിരിപ്പിക്കാന് പങ്കാളി ശ്രമിച്ചിരുന്നു. പക്ഷേ, ദീര്‍ഘകാലമായുള്ള തന്റെ ആഗ്രഹമാണെന്നു പറഞ്ഞ് അദ്ദേഹം ഭൂമി വാങ്ങി.
കഴിഞ്ഞ ഒന്‍പത് വര്‍ഷം ട്രോട്ടര്‍ അവിടെ കഠിനമായി അധ്വാനിച്ചു. നിറയെ പാഴ്മരങ്ങള്‍ വീണുകിടന്നിരുന്ന സ്ഥലമായിരുന്നു അത്. അവയെല്ലാം അദ്ദേഹം നീക്കി. ധാരാളം കുളങ്ങള്‍ കുഴിക്കുകയും തടാകങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ശൈത്യകാലത്ത് പക്ഷികള്‍ക്ക് ഭക്ഷണമാകുന്നതിന് ധാരാളം വേലിച്ചെടികള്‍ നട്ടുപിടിപ്പിച്ചു.
ഇന്ന് അവിടം വിവിധ തരം പക്ഷികള്‍, രണ്ട് വംശത്തില്‍പ്പെട്ട മാനുകള്‍, ചെറിയ സസ്തനികള്‍ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണ്. ആഗ്രഹങ്ങൾ പലർക്കും പലതരത്തിലാണല്ലോ..!