കൊച്ചി: കൊച്ചി നഗരത്തില്‍ ലോട്ടറി വില്പനയുടെ മറവില്‍ അനാശാസ്യം നടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോട്ടറി വില്‍പനക്കാരികളായ തമിഴ്നാട്, ഉത്തരേന്ത്യന്‍ സ്വദേശിനികളെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്കൊരുങ്ങി കൊച്ചി സിറ്റി പോലീസ്.
എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ലോട്ടറി വില്പനയ്ക്കെന്നു പറഞ്ഞ് എത്തുന്ന അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ അവിടെയുള്ള ഉത്തരേന്ത്യക്കാരായ ചില സ്ത്രീകളാണ് ലോട്ടറി വില്പനയുടെ മറവില്‍ നഗരത്തില്‍ അനാശാസ്യം നടത്തുന്നത്.
ബീഹാര്‍, വെസ്റ്റ് ബംഗാള്‍, ഝാര്‍ഖണ്ട്, ഉത്തര്‍പ്രദേശ് സ്വദേശിനികളായ 22 മുതല്‍ 50 വയസുവരെയുള്ള സ്ത്രീകളാണ് ഇക്കൂട്ടത്തിലുള്ളത്. തമിഴ്നാട് സ്വദേശിനികള്‍ മുപ്പതു വയസിനു മുകളിലുള്ളവരാണ്.
രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയുള്ള സമയത്ത് സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരം, കാരയ്ക്കാമുറി, കച്ചേരിപ്പടി, കടവന്ത്ര, പാലാരിവട്ടം, കലൂര്‍ ഭാഗങ്ങളിലാണ് ഇക്കൂട്ടര്‍ തമ്പടിച്ചിരിക്കുന്നത്.
ആലുവയില്‍ നിന്ന് മെട്രോ ട്രെയിനില്‍ എറണാകുളം സൗത്തിലെത്തിയാണ് ഉത്തരേന്ത്യന്‍ യുവതികള്‍ പ്രവര്‍ത്തിക്കുന്നത്. ലോട്ടറിയുടെ മറവില്‍ സെക്സ് മാഫിയ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സ്ത്രീകളെ എത്തിച്ച് കമ്മീഷന് വാങ്ങിയാണ് പ്രവര്‍ത്തനം.
ഈ സ്ത്രീകളെക്കുറിച്ച് പോലീസിന് നിരന്തരം പരാതി ലഭിച്ച സാഹചര്യത്തിലാണ് സിറ്റി പോലീസ് ഇത്തരക്കാരെ കണ്ടെത്തി നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ പ്രദേശത്തുകൂടി നടന്നു പോകുന്ന സാധാരണക്കാരായ സ്ത്രീകളോടു പോലും റേറ്റ് ചോദിക്കുന്ന അവസ്ഥയുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ലോട്ടറി വില്പനയ്ക്കെന്നു പറഞ്ഞ് പുതിതയായി എത്തുന്ന അന്യസംസ്ഥാനക്കാരെ ഇവിടെ തുടരാന്‍ പോലീസ് അനുവദിക്കുന്നില്ല. ഈക്കൂട്ടത്തിലുള്ള അമ്പതുകാരികളെ വരെ തേടിയെത്തുന്നത് മലയാളികളായ 19കാരണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
അടുത്തിടെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ വനിതാ എസ്ഐ പട്രോളിംഗിനിടെ കണ്ടെത്തിയത് ഇവരെത്തേടിവരുന്നത് ഹോസ്റ്റലില്‍ താമസിക്കുന്ന അന്യജില്ലക്കാരായ 19 വയസു മുതലുള്ള ചെറുപ്പക്കാരനാണെന്നാണ്. കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ച് വിട്ടയയ്ക്കുന്നതാണ് രീതി.
അതോടൊപ്പം കെഎസ്ആര്‍ടിസി, സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ലോഡ്ജുകളില്‍ ഇക്കൂട്ടര്‍ക്ക് സൗകര്യം നല്‍കരുതെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട ലോട്ടറി വില്പനക്കാരിയായ കടവന്ത്ര സ്വദേശി പദ്മയെ കൊലയ്ക്കു മുമ്പ് പ്രതി മുഹമ്മദ് ഷാഫി കൂട്ടിക്കൊണ്ടുപോയതും സൗത്ത് ഭാഗത്ത് നിന്നായിരുന്നു. ഈ സംഭവത്തിനു ശേഷം അന്യസംസ്ഥാനക്കാരായ ലോട്ടറി വില്പനക്കാരികളുടെ വരവ് കുറഞ്ഞിരുന്നതായിരുന്നു.
സീമ മോഹന്‍ലാല്‍