അമ്പലപ്പുഴ: വഴിയോര ലോട്ടറി വിൽപനക്കാരനിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു.
തട്ടിയെടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് ഷറഫുദീന്റെ പക്കൽ നിന്നാണ് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കച്ചേരിമുക്കിന് കിഴക്കു വശത്തായിരുന്നു സംഭവം. നടന്ന് ലോട്ടറി വിൽപന നടത്തുന്ന ഇദ്ദേഹത്തിൽ നിന്ന് സൈക്കിളിലെത്തിയ ഒരാൾ ടിക്കറ്റുകൾ നോക്കാനെന്ന വ്യാജേനെ ഇറങ്ങിയ ശേഷം ഒന്പതു ടിക്കറ്റുകൾ തട്ടിയെടുക്കുകയായിരുന്നു.
ഷറഫുദീനെ അസഭ്യം പറഞ്ഞശേഷം സൈക്കിളിൽ കടന്നു കളയുകയായിരുന്നു. ഷറഫുദീൻ അമ്പലപ്പുഴ പോലീസിൽ പരാതി നൽകി.
ഇന്നലെ ഫലം വന്നപ്പോൾ നഷ്ടപ്പെട്ട ഒന്പതു ടിക്കറ്റുകളിൽ ആറെണ്ണത്തിന് 500 രൂപാ വീതം സമ്മാനവുമടിച്ചിരുന്നു.