ശുചീകരണ വേളയിൽ സ്വന്തം വീടുകളിൽ ദീർഘകാലമായി മറന്നുവച്ച പല സാധനങ്ങൾ കണ്ടെത്തുന്നതിന്റെ ആവേശം നമ്മിൽ പലരും അനുഭവിച്ചിട്ടുണ്ട്. എന്നാൽ മസാച്യുസെറ്റ്സിലെ ഒരു നിവാസിക്ക് വീട് വൃത്തിയാക്കലിൽ ഒരു മില്യൺ ഡോളറിന്റെ ലോട്ടറി ടിക്കറ്റ് കിട്ടി. ഇത് അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചു.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഖലീൽ സൗസ സ്ക്രാച്ച് ടിക്കറ്റ് വാങ്ങി. തന്റെ വീട് വൃത്തിയാക്കുന്നതിനിടെ അയാൾ ടിക്കറ്റ് കണ്ടെത്തി. ടിക്കറ്റിൽ ഒരു മില്യൺ ഡോളർ ഇയാൾക്ക് അടിച്ചു .
തുടർന്ന് സൗസയ്ക്ക് $650,000 ലഭിച്ചു. തന്റെ വിജയത്തിന്റെ ഒരു ഭാഗം സുഹൃത്തിനെ സഹായിക്കാൻ ഉപയോഗിക്കാനും ചാരിറ്റബിൾ സംഭാവനകൾ നൽകാനും പദ്ധതിയുണ്ടെന്ന് ലോട്ടറി അധികൃതരുമായി അദ്ദേഹം പങ്കുവെച്ചു.
മെഡ്ഫോർഡിലെ സേലം സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ടോണിസ് കൺവീനിയൻസിൽ നിന്നാണ് വിജയിച്ച ടിക്കറ്റ് വാങ്ങിയത്. വിജയിക്കുന്ന ടിക്കറ്റ് വിറ്റതിന് കടയുടെ ഉടമകൾക്ക് ലോട്ടറിയിൽ നിന്ന് $10,000 ബോണസ് ലഭിക്കും.