യുഎസ്: ഒരു മഹാഭാഗ്യവാനെ പരിചയപ്പെടാം. അമേരിക്കയിലെ ട്രക്ക് ഡ്രൈവറാണു കക്ഷി. ഒന്നിനു പുറകെ ഒന്നായി മൂന്നുതവണയാണ് ഇയാൾക്കു ലോട്ടറിയടിച്ചത്.
ചെറിയ തുകയെന്നുമല്ല. മൂന്നു തവണയായി ആകെ എട്ടു കോടി രൂപ ലോട്ടറി വഴി ഈ 52 കാരന്റെ കൈയിലെത്തി. ഇതിൽ മറ്റൊരു കൗതുകം കൂടിയുണ്ട്.
ഒരേ നമ്പറുള്ള ലോട്ടറിയാണു മൂന്നുതവണയും ഇയാൾ എടുത്തത്. മൂന്നുതവണയും ഇയാൾക്ക് ലോട്ടറി അടിക്കുകയും ചെയ്തു. ലോട്ടറി നമ്പർ 48548. ഈ നന്പർതന്നെ എടുക്കണമെന്നു നിർദേശിച്ചതാകട്ടെ ഇയാളുടെ ഭാര്യയും.
മേരിലാൻഡ് ലോട്ടറിയാണ് ഈ വാർത്ത പുറത്തു വിട്ടത്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യമുള്ളയാൾ എന്നാണ് ലോട്ടറി അധികൃതർ ഇയാളെ വിശേഷിപ്പിച്ചത്. പക്ഷേ ഭാഗ്യവാന്റെ പേര് വെളിപ്പെടുത്തിയില്ല.
ആരെങ്കിലും കടം ചോദിക്കുമോയെന്നു പേടിച്ചാണോ എന്തോ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ഇയാൾ അധികൃതരോട് അപേക്ഷിക്കുകയായിരുന്നു. ഠവല ആമ്യചലേ ആണ് ട്വിറ്ററിൽ ഈ അപൂർവഭാഗ്യവാനെക്കുറിച്ച് പോസ്റ്റിട്ടത്.