ജീവിതത്തിൽ ഒരിക്കലെങ്കിലും വലിയ തുകയുടെ ലോട്ടറി അടിക്കണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ ചിലരെങ്കിലും. ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചാൽ ജീവിതം സ്വസ്ഥമാകുമെന്നാണ് മിക്കവരുടെയും വിചാരം.
പണം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കിൽ ഒരു ലോട്ടറിയടിച്ചാൽ ജീവിതം മാറിമറിയുകതന്നെ ചെയ്യും.
അല്ലെങ്കിൽ ജീവിതം നേരത്തത്തേക്കാൾ കൂടുതൽ പരിതാപകരമാകും. വലിയ തുക ലോട്ടറിയടിച്ച ശേഷം വലിയ കടക്കാരായവർ നമ്മുടെ നാട്ടിലുമുണ്ട്.
പതിനാറാം വയസിൽ 17 കോടി 98 ലക്ഷം ലോട്ടറിയിലൂടെ നേടിയശേഷം ഇപ്പോൾ സർക്കാർ സഹായത്തോടെ ജീവിക്കുന്ന കാലീ റോജേഴ്സ് എന്ന് കംബ്രിയ സ്വദേശിനിയുടെ കഥയാണ് വാർത്തകളിൽ നിറയുന്നത്.
കൊക്കെയ്ൻ ഉപയോഗിച്ച നിലയിൽ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട ശേഷം കോടതിയിൽ എത്തിയപ്പോഴാണ് കാലീയുടെ ജീവിതകഥ പുറംലോകമറിയുന്നത്.
2003ലാണ് കാലീക്ക് ലോട്ടറി അടിക്കുന്നത്. 18 വർഷത്തിനു ശേഷം ഇപ്പോൾ കൈയിൽ ഒരു രൂപപോലും എടുക്കാനില്ല.