മാഡ്രിഡ്: ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ച ഫെര്‍ണാണ്ടോ ഹിയറോയ്ക്കു പകരമായി സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനായി ലൂയിസ് എന്റിക്വയെ നിയമിച്ചു. ബാഴ്സലോണയുടെ മുൻ പരിശീലകനാണ് എന്റിക്വ.
രണ്ടു വര്‍ഷത്തെ കരാറിലാണ് എന്റിക്വയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് നിയോഗിച്ചിരിക്കുന്നത്. പുതിയ പരിശീലകനെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ലൂയിസ് റുബിയലെസ് പറഞ്ഞു. റയലിന്റെയും ബാഴ്സയുടെയും മുന്‍ മിഡ്ഫീല്‍ഡറാണ് എന്റിക്വ.
ലോകകപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്, പരിശീലകനായിരുന്ന ജുലന് ലോപെറ്റേഗിയെ പുറത്താക്കി ഫെര്‍ണാണ്ടോ ഹിയേറോയെ പരിശീലകനാക്കിയത്. റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനെ തുടർന്നായിരുന്നു ജുലനെ പുറത്താക്കിയത്.