വളര്‍ത്തു മൃഗങ്ങളോട് വൈകാരികമായ അടുപ്പം പുലര്‍ത്തുന്നവര്‍ ഏറെയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് വീട്ടിലെ കുട്ടികള്‍ക്കാവും ഇവയോട് കൂടുതല്‍ സ്നേഹം.
സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഒട്ടുമിക്ക കുട്ടികളും വളര്‍ത്തുമൃഗങ്ങളെ കാണുന്നത്. അത്തരത്തില്‍ ഒരു ബാലനും ആട്ടിന്‍ കുട്ടിയും തമ്മിലുള്ള മനോഹരമായൊരു വിഡിയോയാണിപ്പോള്‍ വൈറലാകുന്നത്.
തണുത്തുറഞ്ഞ കാലാവസ്ഥയില്‍ തന്റെ ആട്ടിന്‍ ആശ്വസിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് ഈ വൈറല്‍ വിഡിയോയില്‍.
കൊടും തണുപ്പില്‍ തീ കായുകയാണ് ഈ ബാലനും ആട്ടില്‍ കുട്ടിയും. കുട്ടിയുടെ മടിയിലാണ് ആട്ടിന്‍ കുട്ടിയുടെ കിടപ്പ്. ബാലന് തന്റെ കുഞ്ഞ് കൈകള്‍ കൊണ്ട് കനലില്‍ നിന്ന് ചൂട് പകര്‍ന്ന് തന്റെ കൂട്ടുകാരന്റെ തണുപ്പക്കറ്റുകയാണ്.
ആട്ടിന്‍ കുട്ടിയാകട്ടെ ആ ചൂട് ആസ്വദിച്ചങ്ങനെ കിടക്കുകയാണ്. വളര്‍ത്തുമൃഗത്തോടുള്ള ബാലന്റെ കരുതലിന് ഇഷ്ടവുമായെത്തിയത് നിരവധിപ്പേരാണ്.
എവിടെ നിന്നുള്ള വിഡിയോയാണിതെന്ന് വ്യക്തമല്ല. എന്തായാലും ഈ കുരുന്നിന് അഭിനന്ദനങ്ങളറിയിച്ചുള്ള കമന്റുകളാണ് മുഴുവന്‍.