നടി അമ്പിളീദേവിയുടെ രണ്ടാംവിവാഹത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കനക്കുന്നു. ഒരു മലയാളം ചാനലില്‍ കല്യാണത്തിന്റെ അടുത്തദിവസം ആദിത്യന്റെയും അമ്പിളിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. മുന്‍ഭര്‍ത്താവ് ലോവലിനെതിരേ ആരോപണങ്ങള്‍ തൊടുക്കാന്‍ വേണ്ടി ചാനലുകാര്‍ ഒരുക്കിക്കൊടുത്ത ആ അഭിമുഖത്തില്‍ വലിയ ആരോപണങ്ങളാണ് ആദിത്യനും അമ്പിളിയും ലോവലിനെതിരേ ഉന്നയിച്ചത്. ലോവലിന്റെ കുട്ടിയുടെ പിതൃത്വത്തെ വരെ ഒരുവേള പരിഹസിച്ചു. ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയും അതിലേറെ ആരോപണങ്ങളുമായി ലോവലും രംഗത്തെത്തിയിരിക്കുന്നു.
തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞുവെന്നും ലോവല്‍ പറഞ്ഞു. ആദിത്യനും അക്കൂട്ടത്തില്‍ ഉണ്ട്. തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന്‍ ആണെന്നും ലോവല്‍ ആരോപിച്ചു. അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിക്കുന്നതിനായി എനിക്കെതിരേ അപവാദ പ്രചാരണം നടത്തി. അയാള്‍ അതില്‍ വിജയിച്ചു. മറ്റുള്ളവരെ പഴിചാരിയുള്ള ഇത്തരം വൃത്തികെട്ട കളികള്‍ ആദിത്യന്റെ സ്ഥിരം നമ്പറുകളാണ് അതിന് തെളിവുകള്‍ ഉണ്ട്.
മകനെ അവര്‍ എന്റെ അടുത്ത് നിന്ന് അകറ്റി. എന്നെ ഭീകരനായിട്ടാണ് ആറ് വയസുള്ള കുഞ്ഞിനോട് പറഞ്ഞു വച്ചിരിക്കുന്നത്. കോടതി പറഞ്ഞ തുക അവര്‍ക്ക് മുടങ്ങാതെ നല്‍കുന്നുണ്ട്. എന്റെ കുഞ്ഞിനെ കയ്യിലെടുത്താണ് ആദിത്യന്‍ അമ്പിളിയുമായി അടുത്തത്. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്-ലോവല്‍ പറയുന്നു.