കൊച്ചി: മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശിനിയായ ശുത്രിയുടെ മതംമാറ്റവും തുടർന്നുണ്ടായ വിവാഹത്തെയും സംബന്ധിച്ച കേസിലാണ് കോടതിയുടെ നിരീക്ഷണം. എല്ലാ പ്രണയ വിവാഹങ്ങളെയും ഘർ വാപസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുത്. പ്രണയത്തിന് അതിർവരന്പില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെ പീഡനം സംബസിച്ച തൃശൂര്‍ സ്വദേശിനി ശ്വേതയുടെ ഹർജി പരിഗണിക്കവേ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നും എല്ലാ വിഭാഗങ്ങൾക്കും ഇത് ബാധകമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും ശ്വേത കോടതിയില്‍ അറിയിച്ചു. എന്നാല്‍ നിലവിലെ അന്വേഷണം ഫലപ്രദമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.