ചീഫ് ഹാപ്പിനെസ് ഓഫീസർ ഒഴിവിലേക്ക് നിങ്ങൾക്കും അപേക്ഷിക്കാം. നിബന്ധന കേട്ടാൽ ആർക്കായാലും ചിരി വരും പക്ഷേ. പ്രണയം, പ്രണയ തകർച്ച, ഓൺലൈൻ ഡേറ്റിംഗ് ഇവയെക്കുറിച്ച് നല്ല ധാരണയും മുൻപരിചയവും ഉള്ള ആളുകളെയാണ് ഈപോസ്റ്റിലേക്ക് വിളിച്ചിരിക്കുന്നത്.
യോഗ്യതയായി മറ്റൊന്നു കൂടിയുണ്ട്. ഗോസ്റ്റിംഗ് പോലെയുള്ള ന്യൂജെൻ വാക്കുകളും പ്രണയരീതികളും എല്ലാം അറിഞ്ഞിരിക്കണം. അതുപോലെ ഒരു ബ്രേക്കപ്പ്, രണ്ട് സിറ്റുവേഷൻഷിപ്പ്, മൂന്ന് ഡേറ്റ്സ് ഇവയെല്ലാം മസ്റ്റാണ്.
ഡേറ്റിംഗുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാക്കുകളും അറിഞ്ഞിരിക്കണം. സന്ദർഭോചിതമായി പുതിയ വാക്ക് ഉണ്ടാക്കാനുള്ള കഴിവും വേണം. രണ്ടോ മൂന്നോ ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച പരിചയവും വേണം. ഇതൊക്കെയാണ് മിനിമം ചീഫ് ഡേറ്റിംഗ് ഓഫീസർക്ക് വേണ്ടുന്ന യോഗ്യതകൾ.
നിമിഷ ചന്ദയാണ് ഈ പോസ്റ്റ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതാണ് താൻ സ്വപ്നം കണ്ട ജോലി എന്നാണ് പലരും കമന്റ് ചെയ്തത്. ചില വിരുതന്മാരാകട്ടെ തങ്ങളെ സുഹൃത്തുക്കളെയും ഇതിൽ മെൻഷൻ ചെയ്തിട്ടുണ്ട്.