അത്രമേൽ സ്നേഹിച്ച കാമുകനോ കാമുകിയോ നമ്മളെ ചതിച്ചിട്ടു പോയാലുള്ള അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അതീവ ദുഃഖകരമാകും അത്തരമൊരു സംഭവം.
കാമുകൻ താൻ ഉൾപ്പെടെ 300 പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചത് അറിഞ്ഞ കാമുകി വഞ്ചനാപത്രം തയാറാക്കി. 58 പേജുള്ള പവർപോയിന്റ് ഫയൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് കാമുകനെ നാണംകെടുത്തി.
മർച്ചന്റ്സ് ബാങ്കിന്റെ ഷെൻഷെൻ ആസ്ഥാനത്ത് മാനേജ്മെന്റ് ട്രെയിനിയായ ഷി ആയിരുന്നു യുവതിയുടെ കാമുകൻ. താനുമായി വളരെ നല്ല ബന്ധത്തിലായിരുന്നു ഇയാൾ. എന്നാൽ ഒരു വർഷത്തിനിടെ താൻ അറിയാതെ 300 ഓളം പെൺകുട്ടികളുമായി ഇയാൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്ന് വഞ്ചനാപത്രത്തിൽ യുവതി പറഞ്ഞു.
ഇതറിഞ്ഞ മാത്രയിൽത്തന്നെ ഷിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നെന്നും ഇനിമേലാൽ തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഇയാൾ വാക്ക് തന്നതുമായിരുന്നു. എന്നാൽ വീണ്ടും ഇയാൾ മറ്റു സ്ത്രീകളെ ചതിക്കുന്നത് തുടർന്നു. ഇതോടെയാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും യുവതി കത്തിൽ പറഞ്ഞു.