ഭുവനേശ്വര്‍: 40 വയസുകാരിയായ വിവാഹിതയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതിന് 28 വയസുകാരന് അറസ്റ്റിൽ. ഒഡിഷയിലെ ജജ്പുര് ജില്ലയിലാണ് സംഭവം.
സ്ത്രീയുടെ പരാതിപ്രകാരം വിശദമായ അന്വേഷണം നടത്തിയ പോലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേദാന്ത ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവാവ് വിവാഹിതയായ പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നുവത്രെ. പിന്നീട് വേര്‍പിരിഞ്ഞു.
ഇതിനുശേഷമാണ് പരാതിക്കാരിയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ പോലീസ് പിടിച്ചെടുത്തു.