കട്ടപ്പന: കേരളത്തിലെ പ്രണയനിഷേധ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ സർക്കാർ കണ്ണുതുറന്ന് പ്രവർത്തിക്കണമെന്ന് ജനശ്രീ ജില്ലാമിഷൻ ആവശ്യപ്പെട്ടു. അഞ്ചുവർഷത്തിനുള്ളിൽ 70-ൽപരം കൊലപാതകങ്ങൾ പ്രണയ നിഷേധത്തെതുടർന്ന് സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. കൊലപാതകികളിൽ ഭൂരിപക്ഷവും മദ്യപാനികളും മയക്കുമരുന്നിന് അടിമകളുമായ യുവാക്കളാണ്.
കത്തിക്കു കുത്തിയും പെട്രോളൊഴിച്ച് കത്തിച്ചും പെണ്‍ജീവിതങ്ങളെ തകർക്കുന്ന കാമുകൻമാരെ നേരിടാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പെണ്ണിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും ഏറിവരികയാണ്.
കാമുകശല്യത്തിനെതിരേ നൂറുകണക്കിന് പെണ്‍കുട്ടികളുടെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഒട്ടുമുക്കാലും കൊലപാതകത്തിലാണ് കലാശിച്ചത്. പരാതി ലഭിച്ച കേസുകളെങ്കിലും പരിഹരിക്കാൻ കഴിയാത്ത പോലീസ് നടപടി അപലപനീയമാണെന്ന് ചെയർമാൻ വൈ.സി. സ്റ്റീഫന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തി.