ന്യൂജേഴ്സി: ഏഴ് ഭാഷകളിൽ ചരിത്രം കുറിക്കാനെത്തുന്ന സാൽമണ്‍ ത്രിഡി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഫെബ്രുവരി 14ന് പ്രണയ ദിനത്തിൽ വൈകിട്ട് അഞ്ചിന് ടി സീരിസ് ലഹരിയുടെ വെബ്സൈറ്റ് വഴി ആസ്വാദകരെ തേടിയെടുത്തുന്നത്.
പ്രണയത്തിന്റെ കുളിരനുഭവം നൽകുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തിൽ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്.
നവീൻ കണ്ണന്റെ രചനയിൽ ശ്രീജിത്ത് എടവന സംഗീതം നൽകിയ ഗാനത്തിന് നൃത്തസംവിധായകൻ അയ്യപ്പദാസിന്റെ മനോഹരമായ ചുവടുവയ്പുകളാണ് അകന്പടി സേവിക്കുന്നത്.
ലണ്ടനിൽ റെക്കോർഡ് ചെയ്ത ഗാനത്തിന് കൊച്ചിയിൽ മിക്സിംഗ് നിർവഹിച്ച് കാനഡയിലാണ് മാസ്റ്ററിംഗ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. രാഹുലും സെൽവനും ചേർന്ന് മനോഹരമായ കവിത പോലെ കൈകാര്യം ചെയ്ത ക്യാമറ ഗാനത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു.
ഡോൾസ്, കാട്ടുമാക്കാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളിയായ ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ത്രിഡി റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രമാണ് സാൽമണ്‍. എം ജെ എസ് മീഡിയയുടെ ബാനറിൽ ഷാജു തോമസ് (യുഎസ്എ), ജോസ് ഡി. പെക്കാട്ടിൽ, ജോയ്സ് ഡി. പെക്കാട്ടിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന സാൽമണ്‍ ത്രിഡി ഏഴു ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. ചിത്രത്തിന് 15 കോടി രൂപയാണ് ബജറ്റ്.
ജനിച്ചു വീഴുന്പോൾ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടൽ മാർഗം ഭൂഖണ്ഡങ്ങൾ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന അപൂർവ സവിശേഷതകളുള്ള സാൽമണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.
ഇതേ രീതിയിൽ പ്രതികൂല അന്തരീക്ഷം തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുള്ള സംഭവഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം.
ദുബായ് മഹാനഗരത്തിൽ കുടുംബ ജീവിതം നയിക്കുന്ന സർഫറോഷിന് ഭാര്യ സമീറയും മകൾ ഷെസാനും അവധിക്ക് നാട്ടിൽ പോയപ്പോൾ അടുത്ത സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ സർപ്രൈസിലൂടെയാണ് സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്.
ദുർമരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിർണായക രഹസ്യം ലോകത്തോടു തുറന്നുപറയാൻ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായി കഥ സർപ്രൈസ് ത്രില്ലറായി പുരോഗമിക്കുന്പോൾ പ്രേക്ഷകരും അക്ഷരാർഥത്തിൽ അത്ഭുതത്തിന്റെ കൊടുമുടി കയറുന്ന വിധത്തിലാണ് ഷലീൽ കല്ലൂർ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കേരളത്തിന് പുറമേ ദുബായ്, മലേഷ്യ, റാമോജി ഫിലിം സിറ്റി, കുളു, മണാലി എന്നിവിടങ്ങളിലാണ് എട്ട് ഷെഡ്യൂളുകളിലായി സാൽമണ്‍ ചിത്രീകരിക്കുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ഗായകൻ വിജയ് യേശുദാസാണ് സാൽമണിലെ പ്രധാന കഥാപാത്രമായ സർഫറോഷിനെ അവതരിപ്പിക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷാ അഭിനേതാക്കളായ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിർ മുഹമ്മദ്, സജിമോൻ പാറയിൽ, ഇബ്രാഹിംകുട്ടി, സമീർ, ധ്രുവന്ത്, ബഷീർ ബഷി, പട്ടാളം സണ്ണി, നവീൻ ഇല്ലത്ത്, സി കെ റഷീദ്, ജെർമി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, അലിം സിയാൻ, സിനാജ്, റസാഖ്, ഫ്രാൻസിസ്, മീനാക്ഷി ജയ്സ്വാൾ, ജോനിത ഡോഡ, പ്രേമി വിശ്വനാഥ്, തൻവി കിഷോർ, ആഞ്ജോ നയാർ, ഷിനി അന്പലത്തൊടി, ബിസ്മി നവാസ്, നസ്റീൻ നസീർ, ദർശിനി, സംഗീത വിപുൽ, ജ്യോതി ചന്ദ്രൻ, സീതു, അഫ്റീൻ സൈറ, ബേബി ദേവാനന്ദ, ബേബി ഹെന തുടങ്ങിയവരോടൊപ്പം സംവിധായകൻ ഷലീൽ കല്ലൂരും അഭിനയിക്കുന്നു.
രാഹുൽ മേനോനാണ് ക്യാമറ. ജീമോൻ പുല്ലേലിയാണ് ത്രിഡി സ്റ്റീരിയോസ്കോപിക് ഡയറക്ടറും ഷിജിൻ മെൽവിൻ ഹട്ടണ് സൗണ്ട് ഡിസൈനറുമാമ്.
വിനസ്ക്സ് വർഗീസ് ത്രിഡി സ്റ്റീരിയോസ്കോപ് സൂപ്പർവൈസറും ജീമോൻ കെ പൈലി (കുഞ്ഞുമോൻ) ത്രിഡി സ്റ്റീരിയോഗ്രാഫറുമാണ്.
സൂരജ് എംകെയാണ് ക്രിയേറ്റീവ് വി എഫ് എക്സ് ഡയറക്ടർ. ഫസൽ എ ബക്കർ റീ റിക്കോർഡിംഗ് മിക്സറും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കണ്ട്രോളർ.
ദിനേഷ് നായർ മുംബൈ പ്രൊജക്ട് ഡിസൈനറും പ്രദീപ് എം വി കലാസംവിധായകനുമാണ്. സുധീർ, എമിലിൻ പിഗരസ്, റിതു എ ആർ, നമിത, ബേനസീർ ആസിഫ്, ഷാദ ജിൽദ, റസീന ഹാരിസ്, ഷീബ മേരി ജോസഫ് എന്നിവർ കോസ്റ്റിയൂം ഡിസൈൻ നിർവഹിച്ച സാൽമണിന്റെ കോസ്റ്റിയൂം ടീം ടിന്റ്സ് ആന്റ് ടോണ്സുമാണ്.
സലീഷ് ഗോപാൽ സ്റ്റിൽ ഫോട്ടോഗ്രാഫിയും പ്രദീപ് ബാലകൃഷ്ണൻ ഡിസൈനും നിർവഹിച്ച സാൽമണിൽ ബ്രൂസ്ലി രാജേഷാണ് സംഘട്ടനം കൈകാര്യം ചെയ്തത്. സുധി സുരേന്ദ്രനാണ് മേക്കപ്പ്. ആർ. ഗോവിന്ദരാജാണ് തമിഴ് വിവർത്തനം.
വിജിത്ത് ഫെയിം ചീഫ് അസോസിയേറ്റ് ഡയറക്ടറും ആസിഫ് കുറ്റിപ്പുറം, ജയേഷ് വേണുഗോപാൽ, അഭിലാഷ് എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരുമാണ്. ഹാരിഫ് ഒരുമനയൂർ പ്രൊജക്ട് കോർഡിനേറ്ററും (എംജെ എസ്) ഡോ. അനസ് കഐ പ്രൊജക്ട് സപ്പോർട്ടിംഗും പ്രസാദ് വർക്കല മിഡിൽ ഈസ്റ്റ് മാനേജരും (എംജെ എസ്) ആണ്.
കി എന്റർടെയ്ൻമെന്റ്സ് അനന്തപത്മനാഭ ഭട്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മുഷ്ത്താഖ് റഹ്മാൻ ലൈൻ പ്രൊഡ്യൂസറു(എം ജെ എസ്)മാണ്. എ എസ് ദിനേശ്, മുജീബുർറഹ്മാൻ കരിയാടൻ, നിർമൽ ബേബി വർഗീസ് എന്നിവരാണ് വാർത്താ വിതരണം.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം