പ്ര​ണ​യ​നി​രാ​സ​ങ്ങ​ൾ​ക്ക് മ​ര​ണ​ഗ​ന്ധം…പ്ര​ണ​യം നി​ര​സി​ക്കുന്ന ​പെ​ണ്‍​കു​ട്ടി​യു​ടെ മേ​ൽ നി​ഷ്ഠു​ര​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന ആ​രാ​ച്ചാ​ർ​മാ​രാ​യി ചെ​റു​പ്പ​ക്കാർ‍; ഭയത്തോടെ രക്ഷിതാക്കൾ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ര​ക്ത​പ​ങ്കി​ല​മാ​വു​ക​യാ​ണോ പ്ര​ണ​യ​ങ്ങ​ൾ…​പ്ര​ണ​യ​നി​രാ​സ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ മ​ര​ണ​ത്തി​ന്‍റെ ഗ​ന്ധ​മാ​ണ്. എ​പ്പോ​ഴോ തോ​ന്നി​യൊ​രി​ഷ്ടം എ​ത്ര പെ​ട്ട​ന്നാ​ണ് കൊ​ല​ക്ക​ത്തി​യി​ലേ​ക്കും അ​ഗ്നി​നാ​ള​ങ്ങ​ളി​ലേ​ക്കും മാ​റു​ന്ന​ത്. കേ​ര​ള​ത്തി​ൽ പ്ര​ണ​യ​ത്തി​ന്‍റെ ക്രൂ​ര​മാ​യ മു​ഖ​മാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​രി​ലും, തി​രു​വ​ല്ല കു​ന്പ​നാ​ടു​മൊ​ക്കെ ക​ണ്ട​ത്…

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി​ക​ളെ ക​ത്തി​മു​ന​യി​ലും പെ​ട്രോ​ളി​ലും തീ​നാ​ള​ങ്ങ​ളാ​ലും ഇ​ല്ലാ​താ​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ കൂ​ടി​വ​രി​ക​യാ​ണോ എ​ന്നാ​ണ് ബാ​ക്കി​യാ​കു​ന്ന ആ​ശ​ങ്ക. വാ​ല​ന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​ന്ന പ്ര​ണ​യ​സി​നി​മ​ക​ൾ പ​ല​തു​മി​റ​ങ്ങു​ന്ന കേ​ര​ള​ത്തി​ൽ പ്ര​ണ​യം നി​ര​സി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ പേ​രി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജീ​വ​നു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​ത് അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു.

പ്ര​ണ​യം നി​ര​സി​ച്ചാ​ലു​ട​ൻ ആ ​പെ​ണ്‍​കു​ട്ടി​യു​ടെ മേ​ൽ നി​ഷ്ഠു​ര​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന ആ​രാ​ച്ചാ​ർ​മാ​രാ​യി ചെ​റു​പ്പ​ക്കാ​രി​ൽ ചി​ല​ർ മാ​റു​ന്പോ​ൾ പ്രാ​യ​മാ​യ പെ​ണ്‍​കു​ട്ടി​ക​ളെ കോ​ള​ജി​ലും മ​റ്റും അ​യ​യ്ക്കാ​ൻ​വ​രെ ര​ക്ഷി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്.

പ്ര​ണ​യം നി​ര​സി​ക്ക​പ്പെ​ടു​ന്പോ​ൾ താ​ടി​യും മു​ടി​യും വ​ള​ർ​ത്തി വി​ഷാ​ദ​ഭാ​വ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​വ​ദാ​സു​മാ​രു​ടെ കാ​ലം ക​ഴി​ഞ്ഞെ​ന്നും, ക്രൗ​ര്യം ഒ​ളി​പ്പി​ച്ചു​വ​ച്ച പ്ര​ണ​യ​മാ​ണ് പു​തി​യ ത​ല​മു​റ​യി​ൽ പ​ല​ർ​ക്കു​മെ​ന്നും തൃ​ശൂ​ർ ചി​യ്യാ​ര​ത്തേ​യും തി​രു​വ​ല്ല കു​ന്പ​നാ​ട്ടി​ലേ​യും സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ അ​ടി​വ​ര​യി​ട്ടു തെ​ളി​യി​ക്കു​ന്നു.

പ്ര​ണ​യം നി​ര​സി​ക്ക​പ്പെ​ട്ട എ​ല്ലാ​വ​രും ക്രി​മി​ന​ലാ​യി മാ​റു​ന്നി​ല്ല. അ​ങ്ങ​നെ ക്രി​മി​ന​ലു​ക​ളാ​യി മാ​റി​യി​രു​ന്നെ​ങ്കി​ൽ ഇ​വി​ടെ​യെ​ത്ര​യോ ക്രി​മി​ന​ലു​ക​ളു​ണ്ടാ​യേ​നെ. ചി​ല​രെ​ല്ലാം അ​ങ്ങ​നെ​യാ​യി പോ​കു​ന്നു. അ​തി​നെ പൊ​തു​വാ​യി കാ​ണ​രു​ത് – പ്ര​ണ​യം ര​ക്ത​പ​ങ്കി​ല​മാ​കു​ന്നോ എ​ന്ന ചോ​ദ്യ​ത്തോ​ടു കാ​ന്പ​സു​ക​ളി​ലെ ചി​ല കാ​മു​ക​ന്മാ​രു​ടെ പ്ര​തി​ക​ര​ണം ഇ​താ​യി​രു​ന്നു.

ശ​രി​യാ​ണ്; പ്ര​ണ​യം നി​ര​സി​ക്ക​പ്പെ​ട്ട എ​ല്ലാ​വ​രും കൊ​ല​പാ​ത​കി​ക​ളാ​യി മാ​റു​ന്നി​ല്ല. എ​ന്നാ​ൽ തി​രു​വ​ല്ല​യി​ലും തൃ​ശൂ​രി​ലു​മൊ​ക്കെ സം​ഭ​വി​ച്ച​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മെ​ന്നു​ക​രു​തി ത​ള്ളി​ക്ക​ള​യാ​നു​മാ​വി​ല്ല. ഇ​വി​ടെ​യൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ മാ​ത്ര​മേ സം​ഭ​വി​ക്കൂ​വെ​ന്നും ക​രു​തി​യ അ​ന​ർഥ​ങ്ങ​ളാ​ണ് കൊ​ച്ചു​കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്.

Related posts