അന്ധമായി വിശ്വസിച്ച പെണ്‍സുഹൃത്തിന്റെ വഞ്ചനയ്ക്ക് ഇരയായ ഒരു യുവാവിന്റെ മധുര പ്രതികാരമാണ് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴി വയ്ക്കുന്നത്. പ്രതികാരം ചെയ്യാനുള്ള സ്ഥലമായി ഇയാൾ തെരഞ്ഞെടുത്തത് ഓസ്ട്രേലിയയിലെ മെൽബണ്‍ വിമാനത്താവളവും.
ഇവിടെ വന്ന് വിമാനമിറങ്ങിയ യുവതിയെ തേടി, ഐ നോ യൂ ചീറ്റഡ്( നീ ചതിച്ചെന്ന് എനിക്കറിയാം) എന്ന് വലിയൊരു പ്ലക്കാർഡ്ലെഴുതി അത് ഉയർത്തിപ്പിടിച്ച് എല്ലാവരെയും കാണിച്ചായിരുന്നു ഈ യുവാവ് നിന്നത്.
സംഭവം കണ്ട് അമ്പരന്ന യാത്രികർക്ക് അൽപ്പ സമയത്തിനു ശേഷമാണ് കാര്യം പിടികിട്ടിയത്. പിന്നീട് ഇവർ സോഷ്യമീഡിയയിൽ പങ്കുവച്ച ചിത്രം നിമിഷ നേരത്തിനുള്ളിൽ വൈറലായി മാറുകയായിരുന്നു.