കൊച്ചി: കലൂരിൽ നടുറോഡിൽ വച്ച് യുവതിയെ മുൻ കാമുകൻ വെട്ടി പരിക്കേൽപ്പിച്ചു. കൈയ്ക്ക് പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശി സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആസാദ് റോഡിൽ രാവിലെ 11-നാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ യുവതിയുടെ മുൻ കാമുകനായ ഫാറൂഖ് ഇവരെ തടഞ്ഞ് നിർത്തി സംസാരിക്കാൻ ശ്രമിച്ചു.
ഇതിന് വിസമ്മതിച്ച യുവതിയുടെ നേരെ ഇയാൾ കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും അക്രമത്തിന് ശേഷം രക്ഷപ്പെട്ട ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.