ന്യൂജഴ്സി: വിവാഹാഭ്യര്ഥന നടത്തുന്ന വീഡിയോ ദൃശ്യങ്ങള് പങ്കുവച്ചതിനു 31കാരിയായ കാമുകിയെ 52കാരന് കൊലപ്പെടുത്തി. അമേരിക്കയിലെ ന്യൂജഴ്സിയിലാണു സംഭവം.
പ്യൂര്ട്ടോ റിക്കോ സ്വദേശിയായ നകെറ്റ് ജാഡിക്സിനെ ജോസ് മെലോ എന്നയാളാണു കൊലപ്പെടുത്തിയത്. ഇരുവരും തമ്മില് ഏറെനാളായി പ്രണയത്തിലായിരുന്നു. ജോസ് മെലോയുടെ വീട്ടില്നിന്നു നകെറ്റിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. സംഭവത്തില് ജോസ് മെലോയെ അറസ്റ്റ് ചെയ്തു.
മുന്പു മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തിയതിനും ലൈംഗികമായി ഉപദ്രവിച്ചതിനും ജോസ് മെലോയ്ക്കെതിരേ കേസുണ്ട്. ഇതേതുടര്ന്ന് ഇയാളെ ന്യൂജഴ്സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില് അധികൃതര് ഉള്പ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട യുവതിക്കു രണ്ടു മക്കളുണ്ടെന്നാണു വിവരം.