സിനിമയില്‍ റൊമാന്റിക് ഹീറോയായി വിലസിയിരുന്ന അനിൽ കപൂറിന് യഥാര്‍ഥ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത് അതിനെക്കാൾ മികച്ച പ്രണയകഥ. ഇക്കാര്യം അനിൽ കപൂർ തന്നെയാണ് ഒരിക്കൽ വെളിപ്പെടുത്തിയത്.
ഇൻഡസ്ട്രിയിലെത്തി അധികനാൾ കഴിയും മുന്‍പു തന്നെ അനിൽ സുനിതയുമായി പ്രണയത്തിലായി.
അന്ന് പ്രശസ്ത മോഡലായിരുന്ന സുനിതയോടു പ്രണയം പറയാനോ അങ്ങനെ അടുത്ത് പോയി സംസാരിക്കാനോ പോലും അനില്‍ കപൂറിന് പേടിയായിരുന്നു.
എന്നാല്‍ സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു സുഹൃത്തില്‍ നിന്നു സുനിതയുടെ ഫോണ്‍ നമ്പര്‍ അനിലിന് ലഭിച്ചു. ശേഷം അനില്‍ സുനിതയെ വിളിച്ച് തുടങ്ങി.
അങ്ങനെ പതുക്കെ ഇരുവരും സംസാരിച്ച് തുടങ്ങി. മണിക്കൂറുകളോളം രണ്ടാളും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. അങ്ങനൊരു ദിവസം തന്നെ വന്ന് കാണാന്‍ അനിലിനോട് സുനിത ആവശ്യപ്പെട്ടു.
അവളുടെ അടുത്തെത്താന്‍ എത്ര സമയമെടുക്കുമെന്ന് സുനിത ചോദിച്ചപ്പോള്‍, കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ആവും. കാരണം തനിക്ക് ബസില്‍ വരാനുള്ള പൈസ മാത്രമേ ഉള്ളുവെന്നും പറഞ്ഞു.
ഏകദേശം രണ്ട് മണിക്കൂര്‍ എങ്കിലും വേണം ബസിലെ യാത്രയ്ക്ക് വേണ്ടി വരിക. എങ്കില്‍ പിന്നെ ഒരു ടാക്സി പിടിച്ച് വരാനും അതിനുള്ള പൈസ താന്‍ നല്‍കാമെന്നും സുനിത പറയുകയായിരുന്നു.
അങ്ങനെ ആദ്യമായിട്ടുള്ള കണ്ടുമുട്ടലിന് ശേഷം അനില്‍ കപൂറും സുനിതയും പിന്നീട് പല സ്ഥലങ്ങളിലും കണ്ടുമുട്ടി. ഇരുവരും ഒരുമിച്ച് കറങ്ങി നടക്കുകയും ചെയ്തിരുന്നു. അങ്ങനെ ഏറെ കാലം നടന്നതിന് ശേഷമാണ് അനില്‍ സുനിതയെ പ്രൊപ്പോസ് ചെയ്യുന്നത്.
വിവാഹത്തിന് രണ്ട് കുടുംബങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടതായി വന്നിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ വിവാഹം കഴിച്ചാല്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കുമെന്ന് പല സുഹൃത്തുക്കളും അനില്‍ കപൂറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടെ രണ്ട് തവണ അനിലിന് വിവാഹ തീയതി മാറ്റി വയ്ക്കേണ്ടതായി വരികയും ചെയ്തു.
വിവാഹം കഴിക്കാന്‍ പോലും കൈയില്‍ പൈസ ഇല്ലായിരുന്നു താരത്തിന്. ഒടുവില്‍ ഒരു സിനിമയില്‍ ഒപ്പിട്ടതിന് ശേഷം അതിന്റെ പൈസ കൊണ്ടാണ് അദ്ദേഹം 1984 മേയ് 19നാണ് സുനിതയെ വിവാഹം കഴിക്കുന്നത്. -പിജി