വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന് പിന്മാറിയതിനെത്തുടര്ന്ന് കൊല്ലത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ലക്ഷ്മി പ്രമോദാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
സീരിയലില്‍ കണ്ണീര് കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ ലക്ഷ്മി എന്ന നായിക പിന്നീട് വില്ലത്തി വേഷങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വില്ലത്തരം ജീവിതത്തിലും തുടര്‍ന്നതോടെ ഒരു പെണ്‍കുട്ടിയ്ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു.
ലക്ഷ്മി പ്രമോദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എങ്ങനെയാണ് അസറുമായി പ്രണയത്തിലായതും വിവാഹിതയായതും അന്യ മതക്കാരി ആയിട്ട് പോലും അസറിന്റെ വീട്ടുകാര്‍ എന്തുകൊണ്ട് ലക്ഷ്മി പ്രമോദിനെ സ്വീകരിച്ചു എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്.
പരസ്പരം എന്ന പരമ്പരയിലെ സമൃദ്ധി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിലെല്ലാം വില്ലത്തി ആയിട്ടാണ് ലക്ഷ്മി പ്രമോദ് എത്തിയിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലക്ഷ്മി ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ വാചാലയാകുന്നു വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ലക്ഷ്മിയും അസറും ഒരുമിച്ച് സ്കൂളില്‍ പഠിച്ചവരാണ് ആ സ്കൂളിലെ തന്നെ ഹിന്ദി മിസ്സിന്റെ മോള് ആയിരുന്നു ലക്ഷ്മി. ആ സമയത്താണ് ഒരു ആനുവല്‍ ഡേയ്ക്ക് ലക്ഷ്മിയുടെ കൂട്ടുകാരിക്ക് പ്രണയ ലേഖനവുമായി അസര്‍ എത്തുന്നത്. ലക്ഷ്മിയുടെ കൂട്ടുകാരിയെ ആയിരുന്നു അസറിന് ഇഷ്ടം എന്നാല്‍ ആ കുട്ടി താല്പര്യം പ്രകടിപ്പിക്കാത്തത് മൂലം ‘കുട്ടിയ്ക്ക് ഇരിക്കട്ടെ’ ലക്ഷ്മിക്ക് ഈ പ്രണയ ലേഖനം അസര്‍ കൈമാറി.
എന്നാല്‍ അന്നത് സ്വീകരിക്കാന്‍ ലക്ഷ്മി തയ്യാറായില്ല. എങ്കിലും പിന്നീട് ലക്ഷ്മി അസറുമായി പ്രണയത്തിലാവുകയായിരുന്നു. അസര്‍ എന്ന വിദ്യാര്‍ത്ഥി അന്ന് സ്കൂളിലെ ഏറ്റവും വലിയ ഗുണ്ട ആയിരുന്നു എന്ന് ലക്ഷ്മി പറയുന്നു. ആ ഒരു കാരണം കൊണ്ടാണ് അസറിനെ കൂടുതലായും തനിക്ക് ഇഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നോട് ആരും മോശമായി പെരുമാറാന്‍ എത്തുമായിരുന്നില്ല
തങ്ങള്‍ തമ്മിലുള്ള പ്രണയം സ്കൂള്‍ മൊത്തം പാട്ടായിരുന്നുവെന്നും അന്ന് സ്കൂള്‍ ലീഡര്‍ ആയിരുന്നത് മാത്രമായിരുന്നു തന്റെ ടെന്‍ഷന്‍ എന്ന് ലക്ഷ്മി പ്രമോദ് തുറന്നുപറയുന്നു. അന്ന് ഈ സ്കൂളിന്റെ മുറ്റം നിറയെ തെങ്ങ് ഉണ്ടായിരുന്നുവെന്നും ഏതെങ്കിലും തെങ്ങിന്റെ കീഴില്‍ നിന്ന് നോക്കുമ്പോള്‍ താന്‍ ക്ലാസില്‍ ഉണ്ടാകും, കഴിച്ചോ, പിന്നെ വരാം, അതിലെ വരാം, എന്നൊക്കെ പറഞ്ഞു തുടങ്ങി.
സ്കൂളിലെ കുട്ടികള്‍ മൊത്തം അറിഞ്ഞു ടീച്ചേഴ്സ് ലൗ ലെറ്റേഴ്സ് ഒക്കെ പോക്കാന്‍ തുടങ്ങി. സ്കൂളില്‍ നിന്നും അസറിനെ പുറത്താക്കി. സ്കൂളില്‍ നിന്ന് പുറത്താക്കിയതില്‍ പിന്നെ കോണ്ടാക്ട് ചെയ്യാന്‍ വേറെ മാര്‍ഗ്ഗം ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ അസര്‍ തന്നെ തേച്ചിട്ട് പോയി എന്ന് കരുതി. അതുപോലെ തന്നെ നടന്നു അവനു വേറെ രണ്ടു മൂന്നു ലൈന്‍ ആയി. ഗള്‍ഫില്‍ വരെ പോയി അവന് ലൈന്‍ അടിച്ചു.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, തനിക്കും വേറെ അഫയര്‍ ഉണ്ടായി എന്ന് ലക്ഷ്മി പറയുന്നു. പിന്നെ രണ്ടും രണ്ടു വഴിക്കായി ശേഷം ആ സര് മോഡലിംഗ് ഒക്കെ ചെയ്തു തുടങ്ങി ഫേസ്ബുക്കിലൂടെയാണ് തങ്ങള്‍ വീണ്ടും പ്രണയത്തിലാകുന്നത്. ലക്ഷ്മി പറയുന്നു.
ഒരു ഫോട്ടോയ്ക്ക് കമന്റ് ചെയ്തു കൊണ്ടാണ് ആ പ്രണയം വീണ്ടും തുടങ്ങുന്നത്. ആ വഴിയാണ് ഇപ്പോള്‍ ഒരു മകള്‍ വരെ ആയി നില്‍ക്കുന്നതെന്നും ലക്ഷ്മിയും വീഡിയോയില്‍ പറയുന്നു. ആദ്യമൊക്കെ വീട്ടില്‍ അറിഞ്ഞപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നോ എന്ന അവതാരികയുടെ ചോദ്യത്തിന് യാതൊരു വിധത്തിലുള്ള എതിര്‍പ്പും ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടില്‍നിന്ന് ഉണ്ടായില്ല എന്നും ലക്ഷ്മി തുറന്നുപറയുന്നു.
അസറിന്റെ വീട്ടിലുള്ളവരും തന്റെ വീട്ടിലുള്ളവരും തുറന്ന ചിന്താഗതിക്കാരായതുകൊണ്ട് ജാതി പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ടുതന്നെ തങ്ങളുടെ വിവാഹം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ നടന്ന ഒരു കാര്യമാണെന്ന് അസറും ലക്ഷ്മിയും പറയുന്നു.
ലക്ഷ്മിയ്ക്ക് ഇഷ്ടം പോലെ സ്വത്തും സീരിയലില്‍ നിന്നുള്ള വരുമാനവുമുണ്ടായിരുന്നതിനാലാണ് അസറിന്റെ വീട്ടുകാര്‍ക്ക് എതിര്പ്പില്ലാഞ്ഞതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. റംസിയുടെ വീട്ടുകാരില്‍ നിന്ന് കിട്ടാവുന്നതെല്ലാം ഊറ്റിയെടുത്തതിനു ശേഷമാണ് അവളെ ഒഴിവാക്കാന്‍ ഹാരിസും വീട്ടുകാരും ചേര്‍ന്ന് തീരുമാനിച്ചതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇതിന് ചുക്കാന്‍ പിടിച്ചതാവട്ടെ സീരിയലിലും യഥാര്‍ഥ ജീവിതത്തിലും വില്ലത്തിയായ ലക്ഷ്മി പ്രമോദും.