കാമുകി തേച്ചു, കാമുകൻ മരക്കൊമ്പിൽ തൂങ്ങി; ഭർത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനെയും പോലീസ് മൂന്നാറിൽ നിന്ന് പൊക്കിയതോടെ ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് യുവതി; കോട്ടയത്തെ തേപ്പുകഥയറിയാം…


കോ​ട്ട​യം: ഒ​ളി​ച്ചോ​ട്ട​ത്തി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ കാമുകനായ ഓ​ട്ടോ​ഡ്രൈ​വറെ തൂ​ങ്ങി​മ​രി​ച്ച നിലയിൽ കണ്ടെത്തി. കു​മ്മ​നം കാ​ഞ്ഞി​രം സ്വ​ദേ​ശി (30) ഓട്ടോ ഡ്രൈവറെയാണ് യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ലെ മ​ര​ക്കൊ​ന്പി​ൽ തൂങ്ങി മരിച്ച നിലയിൽ ഇ​ന്ന​ലെ രാ​വി​ലെ കണ്ടത്.

ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​തി​ന് ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഓട്ടോ ഡ്രൈവറെയും കു​മ്മ​നം സ്വ​ദേ​ശി​യാ​യ യു​വ​തി​യേ​യും തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു.

ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രേ​യും മൂ​ന്നാ​റി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് മൂ​ന്നാ​റി​ൽ എ​ത്തി ര​ണ്ടു പേ​രെ​യും ക​സ്റ്റഡി​യി​ലെ​ടു​ത്തു. സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തോ​ടെ ത​നി​ക്ക് ഭ​ർ​ത്താ​വി​നൊ​പ്പം പോ​യാ​ൽ മ​തി​യെ​ന്ന് യു​വ​തി അ​റി​യി​ച്ചു. കോ​ട​തി​യും യു​വ​തി​യെ ഭ​ർ​ത്താ​വി​നൊ​പ്പം പോ​കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു.

Related posts

Leave a Comment