ഒരുമിച്ച് താമസിക്കണം! ജാതിയുടെ പേരില്‍ മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി; പഞ്ചായത്ത് സെക്രട്ടറി വിവാഹ സര്‍ട്ടിഫിക്കറ്റ് നിരസിച്ചു; ഒടുവില്‍…

തി​രു​വ​ന​ന്ത​പു​രം: ജാ​തി മാ​റി​യ​തി​ന് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച മാ​താ​പി​താ​ക്ക​ളെ മ​റി​ക​ട​ന്ന് വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ര​സി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ടി​യ​ന്തി​ര​മാ​യി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

വ​ലി​യ​റ​ത്ത​ല സ്വ​ദേ​ശി​യും ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ യു​വാ​വ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് അ​ധ്യ​ക്ഷ​ൻ പി.​മോ​ഹ​ന​ദാ​സി​ന്‍റെ ഉ​ത്ത​ര​വ്. മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത്.

പ​രാ​തി​ക്കാ​ര​ൻ ഇ​ക്ക​ഴി​ഞ്ഞ മേ​യ് 12 ന് ​ചെ​ല്ല​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി. വി​വാ​ഹാ​ന​ന്ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും നി​ര​സി​ച്ചു. ജോ​ലി സ്ഥ​ല​ത്ത് ഭാ​ര്യ​യു​മാ​യി താ​മ​സി​ക്കാ​ൻ ക്വാ​ർ​ട്ടേ​ഴ്സ് അ​നു​വ​ദി​ച്ച് കി​ട്ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത്.
ജാ​തി​യു​ടെ പേ​രി​ൽ ഇ​രു​വീ​ട്ടു​കാ​രു​ടെ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​വാ​ഹി​ത​രാ​കേ​ണ്ടി വ​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു.​

പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. വി​വാ​ഹം, ജ​ന​നം, മ​ര​ണം ര​ജി​സ്ട്രേ​ഷ​നു​ക​ൾ ര​ജി​സ്ട്രാ​ർ​ക്ക് സം​ശ​യാ​തീ​ത​മാ​യി ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​ന്‍റെ വി​വാ​ഹം സം​ബ​ന്ധി​ച്ച് സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടാ​ത്ത​തു കാ​ര​ണ​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ എ​സ്എ​സ്എ​ൽ​സി ബു​ക്കും ആ​ധാ​റും വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തും പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ ത്തി​യെ​ന്നും വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യ​രു​തെ​ന്ന് കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ചെ​ല്ല​മം​ഗ​ലം ദേ​വീ​ക്ഷേ​ത്രം അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വാ​ഹ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​ൻ മു​ന്പാ​കെ ഹാ​ജ​രാ​ക്കി. ക്ഷേ​ത്ര​ത്തി​ൽ 120 രൂ​പ ഒ​ടു​ക്കി​യ​തി​ന്‍റെ ര​സീ​തും താ​ലി​കെ​ട്ടു​ന്ന ചി​ത്ര​ങ്ങ​ളും ഹാ​ജ​രാ​ക്കി.
വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചു വി​വാ​ഹി​ത​രാ​യി എ​ന്ന കാ​ര​ണ​ത്താ​ൽ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണ​ന്ന് പ​റ​ഞ്ഞ് വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ന​ട​പ​ടി തി​ക​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​ര​നും ഭാ​ര്യ​യും ഹി​ന്ദു​മ​ത​വി​ശ്വാ​സി​ക​ളാ​ണ്. ഹി​ന്ദു​മ​താ​ചാ​ര പ്ര​കാ​ര​മാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടി​ട്ടും വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും നീ​തി​നി​ഷേ​ധ​വു​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​കാ​ണി​ച്ചു. ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ൻ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത് സ​ർ​ട്ടി​ഫി​ക്കറ്റ് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Related posts