വയസ് 40 ആണെങ്കിലും സിംഗിളായി തുടരുന്ന തൃഷ ഇന്നും തമിഴകത്തെ മുൻനിര നായിക നടിയാണ്. സൂപ്പർ ഹിറ്റ് നായിക നടിയാണെങ്കിലും തൃഷ സെറ്റിലും ആരാധകരോടും വളരെ സിംപിളായി പെരുമാറുന്ന വ്യക്തിയാണ്. നിരവധി സഹതാരങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.’
മുമ്പൊരിക്കൽ തൃഷയുടെ വിവാഹം നടക്കാനിരുന്നതായിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനുശേഷം ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ വരികയും ബന്ധം വേണ്ടെന്ന് വയ്ക്കുകയുമാണുണ്ടായത്.
കരിയറിലെ മികച്ച സമയത്തു നിൽക്കുന്പോഴായിരുന്നു വിവാഹനിശ്ചയം. അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനം തൃഷ എടുത്തിരുന്നില്ല. വരുണും തുടക്കത്തിൽ ഇതിനു നിർബന്ധം പിടിച്ചില്ല.
ഇക്കാര്യത്തിൽ പിന്നീട് വരുണിന്റെ കുടുംബത്തിന്റെ ചില ഇടപെടലാണ് ബന്ധം മുന്നോട്ട് പോവാഞ്ഞതിന് കാരണമെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
പിന്നീട് മറ്റൊരു വിവാഹത്തിലേക്ക് കടക്കാൻ തൃഷ തയാറായിട്ടില്ല. മുടങ്ങിയ വിവാഹത്തിനുശേഷം വരുൺ മന്യൻ പിന്നീട് വാർത്തകളിൽ നിറഞ്ഞത് നടി ബിന്ദു മാധവിക്കൊപ്പം ചേർത്താണ്.
ഇരുവരും ഒരുമിച്ചുള്ള വെക്കേഷൻ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. 2017 ലായിരുന്നു ഈ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം ചർച്ചയായതോടെ വിഷയത്തിൽ രണ്ട് പേരും പ്രതികരിച്ചു, തങ്ങൾ പ്രണയത്തിലല്ലെന്നാണ് വരുൺ മന്യൻ പറഞ്ഞത്.
സുഹൃത്തുക്കളെല്ലാവരും ഒപ്പമുണ്ടായിരുന്ന യാത്രയായിരുന്നു അതെന്നും തങ്ങളുടെ സ്വകാര്യ യാത്രയല്ലായിരുന്നെന്നും ബിന്ദു മാധവിയും പറഞ്ഞു.
ഇപ്പോഴിതാ ബിന്ദു മാധവി ഈ ഗോസിപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ന്യൂസെൻസ് എന്ന സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കവെയാണ് ബിന്ദു മാധവി പഴയ ഗോസിപ്പിൽ വ്യക്തത വരുത്തിയത്.
തൃഷയുടെ കാമുകനുമായി നിങ്ങൾ ഡേറ്റിംഗിലാണെന്ന് പറഞ്ഞ് കേട്ടിരുന്നു. അത് സത്യമാണോയെന്നാണ് ബിന്ദുവിനുനേരേ വന്ന ചോദ്യം. സത്യമാണ്, പക്ഷെ തൃഷയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് തങ്ങൾ ഡേറ്റിംഗിലായിരുന്നതെന്ന് ബിന്ദു മാധവി വ്യക്തമാക്കി.
അനാവശ്യ ഗോസിപ്പുകൾ വക വയ്ക്കാതെ സത്യം തുറന്ന് പറഞ്ഞതിൽ ബിന്ദു മാധവിയെ അഭിനന്ദിച്ചിരിക്കുകയാണ് ആരാധകർ. സിനിമാ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരുന്ന ബിന്ദു മാധവി ബിഗ് ബോസ് ഒടിടിയിലൂടെയാണ് വീണ്ടും ജനശ്രദ്ധയിലേക്ക് വരുന്നത്.
ഇപ്പോൾ വീണ്ടും സിനിമാ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് നടി. വരുൺ മന്യനെ ഇപ്പോൾ ലൈം ലൈറ്റിൽ അധികം കാണാറില്ല.