വൈപ്പിന്‍ : പ്രണയ അഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ 22 കാരനായ യുവാവ് വീട്ടില്‍ കറി മര്‍ദിച്ചെന്നു പരാതി. നായരമ്പലം കുടുങ്ങാശേരിയിലാണ് സംഭവം. ഇന്നലെ പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയത്.
കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി വാതില്‍ തുറന്ന ഉടനെ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ടത്രേ.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഞാറക്കല്‍ സര്ക്കാശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഓച്ചന്തുരുത്ത് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടും വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്.
മാത്രമല്ല ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ മൊഴിയെടുക്കാനായി ആശുപത്രിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കാന്‍ പോലീസ് പറഞ്ഞതായും വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു.